
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ഏകദിന ജഴ്സി പുറത്തിറക്കി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ബിസിസിഐ സെക്രട്ടറി ജയ്ഷായും ചേര്‍ന്നാണ് അനാവരണം ചെയ്തത്. മുമ്പുണ്ടായിരുന്ന വെള്ള നിറത്തിലുള്ള മൂന്ന് ലൈനുകള്‍ക്കൊപ്പം ത്രിവര്‍ണ നിറവും ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് പ്രധാന മാറ്റം
ഡിസംബര്‍ 22ന് തുടങ്ങുന്ന വിന്‍ഡീസിനെതിരായ പരമ്പരയില്‍ വനിതാ ടീം പുതിയ ജഴ്സിയണിയും. ഇതിന് മുമ്പ് ഡിസംബര്‍ അഞ്ചിന് ഓസ്ട്രേലിയയ്ക്കെതിരെ വനിതാ ടീമിന് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയുണ്ടെങ്കിലും നിലവിലെ ജഴ്സിയിലാകും ടീം കളത്തിലിറങ്ങുക. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാകും പുരുഷ ടീം പുതിയ ജഴ്സിയിലെത്തുക.
Content Highlights: Jay Shah-Harmanpreet Kaur unveil Team Indias new ODI jersey
Published: 30 Nov 2024, 11:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented