തൊഴിലില്ലായ്മയും ദാരിദ്രവുമല്ലാതെ ജമ്മു-കശ്മീരില്‍ എന്തുവികസനമാണ് ബി.ജെ.പി. കൊണ്ടുവന്നിരിക്കുന്നതെന്ന് പി.ഡി.പി നേതാവ് ഇല്‍തിജ മുഫ്തി. രാജ്യത്തെ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്കാണ് ജമ്മു-കശ്മീരിലുള്ളതെന്നും അവര്‍ വിമര്‍ശിച്ചു. കംഗന്‍ നഗരത്തില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ മാതൃഭൂമി പ്രതിനിധി മനോജ് മേനോനോട് സംസാരിക്കുകയായിരുന്നു അവര്‍. 

To advertise here,

''ഇന്ത്യ' സഖ്യം വെറും കടലാസില്‍മാത്രമാണുള്ളത്. അവര്‍ പരസ്പരം വിമര്‍ശിച്ച് പ്രസ്താവനകളിറക്കുന്നു. പരസ്പരം തോല്‍പ്പിക്കാനായി പ്രോക്‌സി സ്ഥാനാര്‍ഥികളെ രംഗത്തിറക്കുന്നു. അതിനാല്‍ ഇന്ത്യസഖ്യമെന്ന് പേരുമാത്രമേയുള്ളൂ. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആ സഖ്യം പൊളിയും' - ഇല്‍തിജ മുഫ്തി പറഞ്ഞു. പ്രതീക്ഷകള്‍ക്കപ്പുറം വോട്ടുനേടി ഇത്തവണ ജയിക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 

'അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരമാണ് പിഡിപി നടത്തുന്നത്. അതുപോലെ ജമ്മു-കശ്മീരിന്റെ പ്രശ്‌നങ്ങള്‍ക്കുവേണ്ടിയും ഞങ്ങള്‍ മുന്‍പന്തിയിലുണ്ട്. അനുച്ഛേദം പിന്‍വലിച്ചപ്പോള്‍ ആദ്യം പ്രതിഷേധമുയര്‍ത്തിയത് ഞാനാണ്'-ഇല്‍തിജ മുഫ്തി പറഞ്ഞു

മുഫ്തികുടുംബത്തിന്റെ ഇളമുറ പെണ്‍നാളമായ ഇല്‍തിജ മുഫ്തിയാണ് കശ്മീര്‍ തിരഞ്ഞെടുപ്പില്‍ ഇക്കുറി താരം. മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളും മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി.യുടെ സ്ഥാപകനുമായ മുഫ്തി മുഹമ്മദ് സയ്യിദിന്റെ ചെറുമകളുമായ ഇല്‍തിജ, മുഫ്തി കുടുംബത്തിന്റെ സ്വന്തം മണ്ഡലമായ ബിജ്ബെഹരയിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയുമാണ്. 1967 മുതല്‍ മുത്തച്ഛനും 1996 മുതല്‍ മാതാവ് മെഹബൂബയും പ്രതിനിധീകരിക്കുന്ന മണ്ഡലമായ ബിജ്ബെഹരയില്‍ ഇത്തവണ ഇല്‍തിജയാണ് മത്സരിക്കുന്നത് 

Inshorts| PDP leader Iltija Mufti questioned what development the BJP has brought to Jammu and Kashmir other than unemployment and poverty. She criticized that Jammu and Kashmir has the highest unemployment rate in the country. Iltija Mufti was speaking to Mathrubhumi correspondent Manoj Menon during an election rally in the town of Kangan.