ഹോം മെയ്ഡ് കേക്കുകൾക്ക് കേരളത്തിലിന്ന് തീരെ പഞ്ഞമില്ല. എന്നാൽ കേക്കും ബിസ്‌ക്കറ്റുമുണ്ടാക്കാനുള്ള അച്ചുകൾ വീട്ടിൽ നിർമ്മിച്ച് വ്യത്യസ്തരാവുകയാണ് ഒരു കുടുംബം. യന്ത്ര സഹായമില്ലാതെ ഇവർ നിർമിക്കുന്ന ഈ അച്ചുകളാണ് കേരളത്തിലെ പല ബേക്കറികളിലും ഇന്നും ഉപയോഗിക്കുന്നത്.

To advertise here,

അറുപതു വർഷത്തിലേറെയായി എറണാകുളം നഗരത്തിലുണ്ട് ഈ കേക്ക് മോൾഡ് നിർമ്മാണ കുടുംബം. കേക്ക്, ബിസ്‌കറ്റ്, ബ്രഡ്, റസ്‌ക് എന്നിങ്ങനെ എല്ലാറ്റിനും ബേക്കർമാരുടെ ആവശ്യാനുസരണം ഇവർ കൈകൾകൊണ്ട് അച്ച് നിർമ്മിച്ച് നൽകും.