ഓവനില്ലാതെ രണ്ടുസാധ നങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കാവുന്ന തീരാമിസു (കോഫി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇറ്റാലിയൻ ഡെസേർട്ട്) സ്‌റ്റൈൽ ജാപ്പനീസ് ചീസ് കെയ്ക്കാണ് ഇന്റെർനെറ്റിൽ

To advertise here,

ട്രെൻഡിങ്. എല്ലാവരുടെയും ഫീഡിൽ നിറഞ്ഞു നിൽക്കുന്നതും ഈ വൈറൽ ഐറ്റമാണ്. യഥാർഥത്തിൽ ഉള്ള ജാപ്പനീസ് ചീസ് കെയ്ക്കിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വൈറൽ ചീസ് കെയ്ക്കിന്റെ ഉദ്ഭവം. ഉണ്ടാക്കാൻ വളരെ എളുപ്പമാണെന്നുള്ളതും കലോറി കുറവും പ്രോട്ടീൻ കൂടുതലുമാണെന്നതാണ് ഇതിനെ പോപ്പുലർ ആക്കുന്നത്. തീരാമിസു സ്‌റ്റൈൽ വൈറൽ ജാപ്പനീസ് ചീസ് കെയ്ക്ക് ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്.

ഉണ്ടാക്കുന്ന വിധം

ഗ്രീക്ക് യോഗേർട്ടും ബിസ്‌കോഫ്‌ ബിസ്ക്കറ്റും ആണ് പ്രാധാനമായും വേണ്ടത്. ഗ്രീക്ക് യോഗേർട്ട് ഒരു ബൗളിലേക്ക് മാറ്റുക (അതിന് മടിയുള്ളവരാണെങ്കിൽ യോഗേർട്ടിന്റെ പാത്രത്തിലും ഉണ്ടാക്കാം). അതിലേക്ക് കോഫി പൗഡറും ചൂടുവെള്ളവും ചേർത്ത മിശ്രിതം ഒഴിച്ച് നന്നായി ഇളക്കുക. ഒരുപാട് ഒഴിക്കരുത്. (തീരാമിസു സ്‌റ്റൈൽ ഇഷ്ടപ്പെടാത്തവർക്ക് കോഫി ഒഴിവാക്കാം). അതിലേക്ക് ലോട്ടസ് ബിസ്റ്റോഫ് ബിസ്ലറ്റ്, ഇടവിട്ട് ഇടവിട്ട് ലെയറുകളാക്കി വയ്ക്കുക. (ബിസ്‌കറ്റ്, കോഫിയും വെള്ളവും ചേർത്ത മിശ്രിതത്തിൽ മുക്കിയതിനുശേഷവും ബൗളിലേക്ക് വയ്ക്കാവുന്നതാണ്. തേനിൽ മുക്കിയ ബിസ്സറ്റ് ഉപയോഗിക്കാം) ഇതിനുമുകളിലേക്ക് കുറച്ച് കൊക്കോ പൗഡറോ ബിസ്റ്റോഫ് ബിസ്‌കറ്റിന്റെ പൗഡറോ വിതറിയിടവുന്നതാണ്. ബൗൾ മൂടിവെച്ചശേഷം ഒരു രാത്രി ഫ്രിഡ്ജിൽ വയ്ക്കുക. തീരാമിസു സ്‌റ്റൈൽ ജാപ്പനീസ് ചീസ് കെയ്ത് റെഡി...