ആവശ്യമായ ചേരുവകൾ:

To advertise here,

മൈദ: 2 കപ്പ്
പഞ്ചസാര: 3/4 കപ്പ്
മുട്ട: 2 എണ്ണം
വെണ്ണ: 1/4 കപ്പ്
പാൽ: 1/4 കപ്പ്
ബേക്കിങ് പൗഡർ: 1 ടീസ്പൂൺ
വാനില എസൻസ്: 1 ടീസ്പൂൺ
ഉപ്പ്: ഒരുനുള്ള്
ഏലയ്ക്കപ്പൊടി: 1/4 ടീസ്പൂൺ

എണ്ണ: വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മാവ് തയ്യാറാക്കൽ

ഒരു പാത്രത്തിൽ വെണ്ണയും പഞ്ചസാരയും ചേർത്ത് നന്നായി ക്രീമാക്കി എടുക്കുക.

അതിലേക്ക് മുട്ട ചേർത്ത് നന്നായി അടിക്കുക. വാനില എസൻസും ഏലയ്ക്കപ്പൊടിയും ചേർക്കുക. മറ്റൊരുപാത്രത്തിൽ മൈദ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ മിക്സ് ചെയ്യുക. ഇത് നേരത്തെ തയ്യാറാക്കിയ മിശ്രിതത്തിലേക്ക് ചേർത്ത് പാൽ അല്പാല്പമായി ഒഴിച്ച് മൃദുവായ മാവ് തയ്യാറാക്കുക. ഗോതമ്പ് മാവിന്റെ പരുവത്തിലായാൽ 15-20 മിനിറ്റ് മൂടിവയ്ക്കുക.

രൂപം നൽകൽ

മാവ് ചെറിയ ഉരുളകളാക്കി അല്പം പരത്തിയെടുക്കുക. ഓരോ കഷണത്തിനും മുകളിൽ കത്തി ഉപയോഗിച്ച് '+' അടയാളത്തിൽ ചെറിയ വെട്ട് ഇടുക.

വറുക്കൽ

ചെറുതീയിൽ എണ്ണ ചൂടാക്കുക. തയ്യാറാക്കിയ വെട്ടുകൾ എണ്ണയിലിട്ട് മിതമായ തീയിൽ സ്വർണനിറം വരുംവരെ വറുക്കുക.