കോരപ്പുഴ അഴിമുഖത്തിനടുത്ത് അഴീക്കല്‍ ഭാഗത്ത് ഭീമന്‍ തിമിംഗിലത്തെ കണ്ടെത്തി. മണ്‍തിട്ടയില്‍ കുരുങ്ങിയ തിമിംഗിലത്തെ മത്സ്യത്തൊഴിലാളികളാണ്  കണ്ടത്. തൊഴിലാളികള്‍ ചേര്‍ന്ന് തിമിംഗിലത്തെ കടലിലേക്ക് തള്ളിവിട്ടു. ഇതിനെ തള്ളി മാറ്റുന്നതിനിടയില്‍ ചില തൊഴിലാളികള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. തിമിംഗിലത്തിന് 5.30 മീറ്ററിലധികം നീളമുണ്ടെന്നാണ് കണക്കാക്കുന്നത്. വേലിയേറ്റ സമയത്ത് കരയോട് ചേര്‍ന്ന മണല്‍തിട്ടയില്‍ കുരുങ്ങുകയായിരുന്നു.

To advertise here,