വിഴിഞ്ഞം: മീൻപിടിത്തം കഴിഞ്ഞ് കരയിലേക്ക് വരുകയായിരുന്ന മത്സ്യത്തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണു മരിച്ചു. പുന്തുറ ഫിഡസ് സെന്ററിന് സമീപം വിനിതാ നിവാസിൽ യോഹന്നാൻ(56) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.
പൂന്തുറ സ്വദേശികളായ മാർട്ടിൻ, ലെനിൻ, മൂളി, ടൈറ്റസ്, ജോസ്, ജോയ് എന്നിവർക്കൊപ്പമാണ് യോഹന്നാനും മീൻപിടിത്തത്തിനുപോയത്. തിരികെ കരയിലേക്ക് വരുമ്പോൾ വളളത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. വിഴിഞ്ഞം ചൗക്കഭാഗത്തേക്ക് എത്തിച്ചശേഷം ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
വിഴിഞ്ഞം കോസ്റ്റൽ പോലീസെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോലീസ് കേസെടുത്തു. ഭാര്യ: ജോസ്ഫിൻ. മക്കൾ: വിനോദ്, വിനിത. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് പുന്തുറ സെന്റ്‌തോമസ് പളളിയിൽ.
Content Highlights: A 56-year-old fisherman named Yohannan collapsed and died on a fishing boat. The incident occurred while returning to the shore in Vizhinjam on Monday evening. Vizhinjam coastal police registered a case and shifted the body to the Medical College Hospital.
Published: 11 Aug 2026, 12:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented