വിഴിഞ്ഞം: മീൻപിടിത്തത്തിനിടെ വള്ളത്തിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. ചെറിയതുറ ഫിഷർമെൻ കോളനിയിൽ പരേതനായ വർഗീസിന്റെയും ഇസബെല്ലയുടെയും മകൻ സെബാസ്റ്റ്യൻ(49) ആണ് മരിച്ചത്.
കഴിഞ്ഞ 24-ന് രാത്രി വിഴിഞ്ഞം കടലിൽവെച്ചായിരുന്നു അപകടം. വളളത്തിൽ കുഴഞ്ഞുവീണ സെബാസ്റ്റ്യനെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ആദ്യം വിഴിഞ്ഞം ആശുപത്രിയിലും, നില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെളളിയാഴ്ച രാത്രിയോടെ മരിച്ചു.
സംസ്‌ക്കാരം നടത്തി. വിഴിഞ്ഞം കോസ്റ്റൽ പോലീസ് കേസെടുത്തു. സഹോദരങ്ങൾ: ജോസ്, ആന്റണി, രാജു.
Content Highlights: Sebastian (49) collapsed while fishing on a boat off the Vizhinjam coast., He received treatment at Vizhinjam Hospital and Medical College Hospital., He passed away on Friday night while undergoing treatment., Vizhinjam Coastal Police registered a case regarding the incident.
Published: 05 Sept 2026, 08:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented