'കഷ്ടപ്പെട്ടുണ്ടാക്കിയതല്ലേ, ഇങ്ങനെ കാണുമ്പോൾ സങ്കടം'; മില്ലുകൾ നെല്ലെടുക്കുന്നില്ല,കർഷകർക്ക് ദുരിതം
ഉത്പാദിപ്പിച്ച നെല്ല് മില്ലുകൾ ഏറ്റെടുക്കാത്തതിനാൽ കർഷകർ ദുരിതത്തിൽ. മഴ കനക്കുന്നതോടെ കൂടുതൽ കിഴിവ് വാങ്ങിയെടുക്കാനുള്ള ലക്ഷ്യമാണ് മില്ലുകാർക്ക് എന്ന് കർഷകർ പറയുന്നു. 20000 കിന്റൽ നെല്ലാണ് പടിഞ്ഞാറൻ മേഖലയിൽ സംഭരിക്കാതെ കിടക്കുന്നത്. കോട്ടയം ചെങ്ങളത്തെ 220 ഏക്കറിലെ നെല്ലിൽ 60 ഏക്കറിലെ നെല്ല് സംഭരിക്കാതെ മില്ലുകൾ പിന്മാറി. 1200 കിന്റൽ നെല്ല് ഒരു മാസമായി പാടത്ത് കിടക്കുന്നു. പരാതി കൊടുത്താൽ ഉദ്യോഗസ്ഥർ വന്ന് പരിശോധിച്ചിട്ട് പോകുന്നതല്ലാതെ നടപടി ഒന്നും ഉണ്ടാവുന്നില്ലെന്ന് കർഷകർ പറയുന്നു. പൈസ പലിശക്കെടുത്തു , കെട്ടുതാലി വരെ പണയം വെച്ചു ആണ് മിക്കവരും കൃഷിയിറക്കിയിരിക്കുന്നത്. മില്ലുകാരും ഏജൻറ് തമ്മിലുള്ള ഒത്തുകളി കാരണം നെല്ല് കേറി പോകാത്തതിനാൽ തങ്ങൾ ആത്മഹത്യയുടെ വക്കിൽ ആണെന്നും കർഷകർ പറയുന്നു. എത്രയും പെട്ടെന്ന് നെല്ല് സംഭരിക്കണമെന്നാണ് തങ്ങളുടെ ആവശ്യം എന്നും കർഷകർ പറഞ്ഞു.
In Short: Farmers in Kottayam face hardship as rice mills refuse to procure their paddy, leading to huge losses and piling up of produce. Many are on the brink of suicide due to mounting debts
Content Highlights: Farmers` Distress: Rice Mills Refuse Paddy
Published: 19 Mar 2025, 10:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented