
ഇടുക്കി പീരുമേട്ടിൽ സ്‌കൂളിന് മുന്നിലെ റോഡ് മുറിച്ചുകടക്കാനെത്തിയ കാട്ടാനയെക്കണ്ട് വിദ്യാർഥികൾ ഭയന്നോടി. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. പീരുമേട് മരിയഗിരി സ്‌കൂളിന് മുന്‍വശത്തുള്ള റോഡിലാണ് കാട്ടാനയെത്തിയത്. സമീപത്ത് ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടു. പിന്നാലെ കാട്ടാന വേഗത്തിൽ റോഡ് മുറിച്ചുകടന്നു. കൊട്ടാരക്കര-ദിണ്ടിഗല്‍ ദേശീയപാതയിലൂടെ റോഡ് മുറിച്ചുകടക്കാനുള്ള ശ്രമത്തിലായിരുന്നു കാട്ടാന. ആന റോഡിലേക്ക് ഇറങ്ങിയപ്പോള്‍ നിരവധി വിദ്യാര്‍ഥികളും വാഹനങ്ങളും റോഡിലുണ്ടായിരുന്നു. ആന റോഡിലേക്ക് വരുന്നത് കണ്ട വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ഗേറ്റിനുള്ളിലേക്ക് ഓടി. ബഹളംകേട്ട് സ്‌കൂള്‍ അധികാരികള്‍ റോഡിലേക്ക് എത്തിയിരുന്നു. പിന്നാലെ ആന സമീപത്തുള്ള യൂക്കാലി തോട്ടത്തിലേക്കുപോയി.
In Short | In Peerumedu, Idukki, students fled in fear when they saw a wild elephant trying to cross the road near their school. The incident happened on Wednesday evening near Mariagiri School. Students waiting for the bus ran to safety as the elephant quickly crossed the Kottyam-Dindigul National Highway. School authorities arrived to manage the situation, and the elephant eventually moved towards a nearby eucalyptus plantation.
Content Highlights: elephant crosses road near peerumedu school students
Published: 14 Nov 2024, 11:01 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented