തിന്മയ്ക്കുമേല്‍ നന്മയുടെ വിജയാഘോഷമാണ് ദസറ. രാവണപ്രതിമ ദഹിപ്പിക്കുന്നത് ഉത്തരേന്ത്യന്‍ ആഘോഷത്തിന്റെ പ്രധാനഭാഗമാണ്. രാവണന്റെ രൂപത്തിന് നേരെ അമ്പെയ്തും ഇത് ആചരിക്കാറുണ്ട്. ഇത്തരത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അമ്പെയ്ത്ത് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

To advertise here,

അമ്പും വില്ലും കുലച്ചശേഷം അമ്പ് മാത്രം വിഗ്രഹത്തിന് നേരെ അയയ്‌ക്കേണ്ടതിന് പകരം, കൈയ്യിലിരിക്കുന്ന വില്ലും വിടുന്നതാണ് പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത്. അമ്പെയ്ത്ത് ഒരു കലയാണെന്നും അത് എല്ലാര്‍ക്കും സാധ്യമല്ലെന്നുമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

ബിഹാറിലെ ശരണ്‍ ജില്ലയില്‍ ദസറ ആഘോഷത്തിനിടെ ആനയിടഞ്ഞു. വാഹനങ്ങളടക്കം ഇടഞ്ഞ ആന നശിപ്പിച്ചു. രണ്ടുമണിക്കൂറോളം ആന നഗരത്തില്‍ പരിഭ്രാന്തി പടര്‍ത്തി.

രവണദഹനത്തിനിടെ അപകടസംഭവങ്ങളും റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. രാമന്റെ വേഷം ധരിച്ച ആള്‍ രാവണന്റെ രൂപത്തിന് തീക്കൊളുത്തിയപാടെ, വിഗ്രഹത്തിനുള്ളില്‍നിന്ന് പടക്കങ്ങളും മറ്റും ജനങ്ങള്‍ക്കുനേരെ പാഞ്ഞുവരുന്ന വീഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്ന ഒന്ന്. വീഡിയോ എവിടെനിന്നുള്ളതാണെന്നോ എപ്പോഴാണ് സംഭവിച്ചതെന്നോ വ്യക്തമല്ല.

രാവണരൂപത്തിന് തീക്കൊളുത്തിയ പാടെ മുഴുവനായി പൊട്ടിത്തെറിക്കുന്നതാണ് പ്രചരിക്കുന്ന മറ്റൊരു വീഡിയോ. കണ്ടുനില്‍ക്കുന്ന ആളുകളാകെ പരിഭ്രാന്തരാവുന്നതും വീഡിയോയില്‍ കാണാം.