കാനം രാജേന്ദ്രൻ ഇനി ദീപ്ത സ്മരണ. കോട്ടയം കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം പൂർത്തിയായി. കാർക്കശ്യമുള്ള നിലപാടുകളിലൂടെയും, ധീരമായ നേതൃത്വത്തിലൂടെയും കേരള രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വമായിരുന്ന കാനം രാജേന്ദ്രന് മലയാളക്കര നൽകിയതും അർഹമായ അന്ത്യയാത്ര. ആയിരക്കണക്കിന് ജനങ്ങളും തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി കോട്ടയം കാനത്തേക്ക് എത്തിയിരുന്നു.. ധീര സഖാവേ ലാൽസലാം എന്ന മുദ്രാവാക്യങ്ങൾ മുഴങ്ങിയ അന്തരീക്ഷത്തിലായിരുന്നു കാനത്തിന്റെ മടക്കം. രാവിലെ 11 മണിയോടെയാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. വീടിന്റെ തെക്കുവശത്തെ പുളിമരച്ചുവട്ടിൽ അച്ഛൻ വി.കെ. പരമേശ്വരൻ നായർക്ക് ചിതയൊരുക്കിയ സ്ഥലത്തോട് ചേർന്നാണ് കാനത്തിനും അന്ത്യവിശ്രമം ഒരുക്കിയത്.. മകൻ സന്ദീപ് ചിതക്ക് തീ കൊളുത്തി.മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, ബിനോയ് വിശ്വം, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ആർ..ജെ.ഡി സംസ്ഥാന അധ്യക്ഷനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി.ശ്രേയാംസ് കുമാർ, മാതൃഭൂമി പത്രാധിപർ മനോജ് കെ.ദാസ്, സി.പി.ഐ തമിഴ്നാട്, കര്‍ണാടക സംസ്ഥാന സെക്രട്ടറിമാർ, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കൾ എന്നിവർ കാനത്തിന് അന്തിമോപചാരം അർപ്പിച്ചു
Content Highlights: CPI leader Kaanam Rajendran passes away
Published: 10 Dec 2023, 02:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented