കോട്ടയം നഗരത്തിലെ പച്ചത്തുരുത്താണ് സി.എം.എസ് കോളേജ്. വിവിധ തരത്തിലുള്ള മരങ്ങൾ, ചെടികൾ, പൂക്കൾ, ചിത്രശലഭങ്ങൾ, പക്ഷികൾ... അങ്ങനെയെല്ലാം ഇവിടെയുണ്ട്. ഇപ്പോൾ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തന മികവിന് വനമിത്ര അവാർഡും സ്വന്തമാക്കിയിരിക്കുകയാണ് കോളേജ്. 

To advertise here,

വര്‍ഷങ്ങളായി നടപ്പിലാക്കിയ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് കലാലയ മുത്തശ്ശിയെ ഹരിതാഭമാക്കി മാറ്റുന്നത്. ക്യാമ്പസിലെ എഴുനൂറിലധികം സസ്യങ്ങളെ തരംതിരിച്ച് പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന ക്യുആര്‍ കോഡ് സംവിധാനം, എട്ടേക്കറോളം വ്യാപിച്ചു കിടക്കുന്ന സംരക്ഷിത വനപ്രദേശം, വിദ്യാവനം, മിയാവാക്കി വനം എന്നിവയെല്ലാം കോളേജിനകത്തുണ്ട്. കാര്‍ബണ്‍ രഹിത ക്യാമ്പസ്, മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സി.എം.എസ് കോളേജിന്റെ പ്രത്യേകതയാണ്. സാമൂഹിക വനവത്കരണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ കലാലയങ്ങള്‍ക്കും  മാതൃകയാകുകയാണ്‌ കോളേജ്