കോട്ടയം: കലാലയ സ്മരണകൾക്ക് പുതുജീവൻ നൽകാൻ സിഎംഎസ് കോളേജിലെ പഴയ തലമുറയും പുതിയ തലമുറയും കൈകോർക്കുന്നു. ജനുവരി 26-ന് കോളേജ് ക്യാമ്പസിൽ നടക്കുന്ന 'വിദ്യാസൗഹൃദം' എന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിലാണ് കൗതുകകരമായ ഈ ഒത്തുചേരൽ. 93 വയസ്സുള്ള മുതിർന്ന കാരണവർ മുതൽ 20-കാരനായ പുത്തൻ തലമുറയിലെ വിദ്യാർത്ഥി വരെ ഒരേ വേദിയിൽ അണിനിരക്കുന്നു എന്നതാണ് ഈ വർഷത്തെ പ്രത്യേകത.
പ്രായത്തിന്റെ അതിർവരമ്പുകൾ മായ്ച്ചു കളഞ്ഞ് എല്ലാവരും വീണ്ടും സിഎംഎസ് കോളേജിലെ വിദ്യാർത്ഥികളായി മാറും. വൈകുന്നേരം 5.30-ന് പ്രശസ്ത സിനിമഛായാഗ്രാഹകനും സംവിധായകനുമായ വേണു ഉദ്ഘാടനം ചെയ്യും. നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ ആണ് മുഖ്യാതിഥി.
80 വയസ്സ് പിന്നിട്ട മുതിർന്ന അംഗങ്ങളെയും മികച്ച നേട്ടങ്ങൾ കൈവരിച്ചവരെയും ചടങ്ങിൽ ആദരിക്കും. വൈകുന്നേരം 3.30 മുതൽ കലാപരിപാടികൾ, പഴയകാല സ്മരണകൾ പങ്കുവെക്കുന്ന സെഷനുകൾ, തുടർന്ന് സിൽവിയുടെ നേതൃത്വത്തിലുള്ള 'മുദ്രനടനം' നൃത്തവും പൂർവ്വ വിദ്യാർത്ഥികളുടെ ഗാനമേളയും.
72-ൽ പഠിച്ചവർ മുതൽ ഇന്നത്തെ തലമുറ വരെ ഒരുമിച്ച് കയ്യടിക്കാനായി എത്തുന്ന ഈ സംഗമം കോട്ടയത്തെ പഴയകാല സൗഹൃദങ്ങളുടെ വലിയൊരു ആഘോഷമായി മാറും.
Content Highlights: CMS College hosts `Vidyasoudharam` alumni meet Jan 26. Young & old generations unite! Celebrate memories & friendships with cultural programs & awards.
Published: 24 Jan 2026, 02:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented