പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിസംബര്‍ 31-ന് കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയ്ക്കിടെ വേദിയില്‍ നിന്ന് വീണാണ് ഉമ തോമസിന് പരിക്കേറ്റത്. പരിപാടിയ്ക്ക് പങ്കെടുത്തതുപോലും തനിയ്ക്ക് ഓര്‍മയില്ലെന്നും ഡോക്ടര്‍ വീഡിയോ കാണിച്ചുതന്നപ്പോള്‍ ഭയം തോന്നിയെന്നും മുഖ്യമന്ത്രിയുമായി സംസാരിക്കവേ ഉമ തോമസ് പറഞ്ഞു. മന്ത്രി കെഎന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. 

To advertise here,