കൊച്ചി: വീണ് പരിക്കേറ്റതിനു പിന്നാലെ ഓർമ നഷ്ടപ്പെട്ടെന്നും അ‌തിനാൽ വേദന അ‌നുഭവിക്കേണ്ടിവന്നിട്ടില്ലെന്നും ഉമ തോമസ് എംഎൽഎ. ആ ദിവസം വീട്ടില്‍നിന്ന് ഇറങ്ങിയതുപോലും ഓർമയില്ലെന്നും ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ അ‌വർ പറഞ്ഞു.

ഓർമ വരുമ്പോൾ ചുറ്റും കാക്കി ഡ്രസ്സിട്ട സ്ത്രീകളാണ് ഉണ്ടായിരുന്നത്. പോലീസ് സ്റ്റേഷനിലാണെന്നാണ് കരുതിയത്. എന്തിനാ എന്നെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ ആശുപത്രിയാണെന്ന് പറഞ്ഞു. ആശുപത്രി സ്റ്റാഫ് തന്ന മറുപടികളിൽ തൃപ്തയാകാതെ ദേഷ്യപ്പെട്ടിരുന്നെന്നും പിന്നീടാണ് യാഥാർത്ഥ്യം മനസ്സിലാക്കിയതെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.