ആരോഗ്യത്തിനും സൗന്ദര്യത്തിനും കഴുതപ്പാല്‍ നല്ലതാണെന്ന അവകാശവാദവുമായി യോഗഗുരു ബാബാ രാംദേവ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും മാത്രമല്ല സൂപ്പര്‍ ടോണിക്കായും കഴുതപ്പാല്‍ ഉപയോഗിക്കാമെന്ന് രാംദേവ് അവകാശപ്പെടുന്നു. പാല്‍ കുടിച്ചശേഷം 'വളരെ രുചിയേറിയത്' എന്ന് വിശേഷിപ്പിച്ച യോഗഗുരു താന്‍ കുടിച്ച മറ്റ് പാലുകളെ അപേക്ഷിച്ച് അസാധാരണമാണ് കഴുതപ്പാലെന്നും പറഞ്ഞു

To advertise here,

ഈജിപ്ഷ്യന്‍ രാജ്ഞിയായിരുന്ന ക്ലിയോപാട്രയെ പരാമര്‍ശിച്ചാണ് ബാബാ രാംദേവ് കഴുതപ്പാലിന്റെ ഗുണഗണങ്ങളെപ്പറ്റി പറഞ്ഞത്. പശുവിന്‍ പാല്‍ അലര്‍ജിയുള്ളവര്‍ക്കും കഴുതപ്പാല്‍ സുരക്ഷിതമായി കുടിക്കാമെന്നും ബാബാ രാംദേവ് അവകാശപ്പെടുന്നു

Inshort | Baba Ramdev claims donkey milk is good for health and beauty