എ.ആര്.എം വ്യാജപതിപ്പ്; രണ്ട് തമിഴ് റോക്കേഴ്സ് അംഗങ്ങൾ പിടിയിൽ, പ്രതികളെ കൊച്ചിയിലെത്തിച്ചു | VIDEO
കൊച്ചി: ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം വ്യാജപതിപ്പ് പ്രചരിപ്പിച്ച കേസില്‍ ബെംഗളൂരൂവില്‍ നിന്നും പിടിയിലായ പ്രതികളെ കൊച്ചിയില്‍ എത്തിച്ചു. തമിഴ്നാട് സ്വദേശികളായ പ്രവീണ്‍ കുമാറും കുമരേശനുമാണ് പിടിയിലായത്. ഇരുവരും തമിഴ് റോക്കേഴ്സ് അംഗങ്ങളാണ്. പിടിയിലാകുന്ന സമയത്ത് പ്രതികളുടെ പക്കല്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയ രജനി ചിത്രം വേട്ടയന്റെ വ്യാജപതിപ്പും ഉണ്ടായിരുന്നു.
അജയന്റെ രണ്ടാം മോഷണത്തിന്റെ സംവിധായകന് ജിതിന് ലാലിന്റെയും നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്റെയും പരാതിയിലാണ് നടപടി. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് എ.ആര്.എം. വ്യാജപതിപ്പ് ടെലഗ്രാമില്‍ എത്തിയത്. കേസില്‍ വേറെയും പ്രതികളുണ്ടെന്നാണ് സൂചന.
Inshort: Two men were arrested in Kochi for circulating pirated copies of Tovino Thomas` `Ajayante Randam Mosanam`. They were caught with pirated copies of `Veetla Visheshanga` as well.
Content Highlights: Ajayante Randam Mosanam Piracy Case: 2 Arrested in Kochi
Published: 11 Oct 2024, 10:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented