സിദ്ദിഖിന് മുൻകൂർജാമ്യം നല്‍കാത്തതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് പരാതിക്കാരി. കേസ് നടക്കുന്നതുകൊണ്ട് കൂടുതല്‍ സംസാരിക്കാനില്ലെന്നും രഹസ്യമായി പറഞ്ഞ പല വിവരങ്ങളും പ്രത്യേക അന്വേഷണസംഘത്തിലൂടെ പുറത്തുവന്നതില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

To advertise here,

ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നശിപ്പിക്കാന്‍ സിദ്ദിഖിന്റെ ഭാ​ഗത്ത് ശ്രമം നടക്കുന്നുണ്ട്. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പരാതിയില്‍ നടപടി എടുത്ത സര്‍ക്കാരിനും അന്വേഷണ സംഘത്തിനും നന്ദിയുണ്ടെന്നും പരാതിക്കാരിയായ നടി മാധ്യമങ്ങളോട് പറഞ്ഞു.

In Short | The actress, who filed the complaint against Siddique, expressed her relief over the denial of his bail, but voiced concern about confidential details being leaked by the investigation team. She also accused Siddique of attempting to destroy digital evidence and influence witnesses involved in the case. Despite these challenges, she thanked the government and the investigation team for their actions in pursuing the case. The actress refrained from further comments due to the ongoing legal proceedings.