കഥാപ്രസംഗകലയിലെ അതികായന്‍ വി. സാംബശിവന്‍ ഓര്‍മ്മയായിട്ട് 25 വര്‍ഷങ്ങള്‍. ലോകക്ലാസിക്കുകള്‍ മലയാളികള്‍ മനഃപാഠമാക്കിയത് അദ്ദേഹത്തിന്റെ കഥാപ്രസംഗങ്ങളിലൂടെയായിരുന്നു. പതിനയ്യായിരത്തോളം വേദികളില്‍ സാംബശിവന്‍ നിറഞ്ഞാടി. മലയാളികള്‍ ഇത്രത്തോളം സ്‌നേഹിച്ച മറ്റൊരു കാഥികനുണ്ടാവില്ല. 

To advertise here,

അമ്പലപ്പറമ്പുകളിലും പള്ളിമുറ്റങ്ങളിലും നിന്നുകൊണ്ട് തന്റെ കലയിലൂടെ യുക്തിവാദവും മാര്‍ക്‌സിസവും വിളിച്ചു പറഞ്ഞു. ഒരു കലാകാരന്‍ തന്റെ കലയെ ജനകീയവത്കരിക്കുകയും ആ കലയേയും മറികടന്ന് ജനകീയനാവുകയും ചെയ്യുക, അതായിരുന്നു വി. സാംബശിവന്‍.