ഹൃദയാഘാതം എന്നു കേൾക്കുമ്പോൾ സിനിമയിൽ കാണുന്നതുപോലെ കടുത്ത നെഞ്ചുവേദനയോടെ കുഴഞ്ഞുവീഴുന്ന ദൃശ്യമാകും പലരുടെയും മനസ്സിലുള്ളത്. എന്നാൽ അത്തരത്തിൽ ഹൃദയാഘാതം ഉണ്ടാവുന്നത് കുറവാണെന്നു മാത്രമല്ല നിസ്സാരമാക്കുന്ന പല ലക്ഷണങ്ങളുമാണ് പ്രധാന ഹൃദയാഘാത ലക്ഷണങ്ങൾ എന്നു പങ്കുവെക്കുകയാണ് കോഴിക്കോട്ടെ മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിലെ കാർഡിയോളജി വിഭാഗം മേധാവിയായ ഡോ. മുഹമ്മദ് മുസ്തഫ. നെഞ്ചെരിച്ചിലും ഗ്യാസ്ട്രബിളിനു സമാനമായ ലക്ഷണങ്ങളും കുറയാതെ നീണ്ടുനിൽക്കുന്നുവെങ്കിൽ അത് ഹൃദയാഘാതത്തിന്റേത് ആണോയെന്ന് പരിശോധിക്കണമെന്നും മാതൃഭൂമി ഡോട്ട് കോം ഡോക്ടേഴ്സ് ഡയറിയിലൂടെ അദ്ദേഹം പങ്കുവെച്ചു.

To advertise here,