ഇപ്പോൾ തരുന്ന പദവി നൽകുന്ന ശമ്പളത്തിനപ്പുറം ഒരു സ്ഥിരവരുമാനം വേണമെന്നത് ലക്ഷ്യമാണെന്ന് ഷാഫി പറമ്പിൽ എംപി. ഇപ്പോൾ ആളുകളിൽ നിന്നും കിട്ടുന്ന സ്നേഹം ഞാൻ കണ്ടിരുന്ന സ്വപ്നങ്ങളെക്കാൾ വലുതാണ്. ഏത് മേഖലയിൽ പ്രവർത്തിച്ചാലും ഏത് പദവിയിൽ പ്രവർത്തിച്ചാലും ജനങ്ങൾക്ക് നല്ലത് ചെയ്യുന്നൊരാളായി മാർക്കിടണമെന്നാണ് രാഷ്ട്രീയപരമായുള്ള വലിയ സ്വപ്നം. പാലക്കാട് വീട് വെക്കാനുള്ള എല്ലാ തയ്യാറെടുപ്പും നടത്തിയിരിക്കുമ്പോഴാണ് ട്രാൻസ്ഫർ വരുന്നത്. ഇപ്പോൾ കോഴിക്കോട് ഒരു ഫ്ലാറ്റാണ് നോക്കുന്നത്. അതുകൊണ്ട് വ്യക്തിജീവിതത്തിൽ ഇപ്പോൾ ഏറ്റവും വലിയ ആഗ്രഹം സംരംഭകനാവണം എന്നതാണ്. ആദ്യം ചായപ്പൊടി കമ്പിനി തുടങ്ങി, പിന്നീട് ഫുഡ് എക്സ്പോർട്ട്, കേബിൽ ടിവി തുടങ്ങി നിരവധി സംരംഭങ്ങൾ തുടങ്ങിയെങ്കിലും ഒന്നും വിജയിച്ചില്ല. പക്ഷേ സംരംഭകനാവാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ചെറുപ്പകാർക്കും അനുഭവസമ്പത്തുള്ളവർക്കും ഒരുപോലെ പ്രാതിനിധ്യം ഉള്ളതായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയെന്നും ഷാഫി വ്യക്തമാക്കി. 'ഒരു എംപിയും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ചുള്ള ഒരു ചർച്ചയും ഒരു പാർട്ടി ഫോറത്തിലും നടന്നിട്ടില്ല. മൊത്തത്തിലുള്ള സ്ഥാനാർഥി നിർണയത്തിന്റെ ചർച്ചകളും നടത്തിയിട്ടില്ല. ആരാണ് പഞ്ചായത്ത് മെമ്പറാവണമെന്നാണ് ഇപ്പോൾ നടത്തുന്ന ചർച്ച. അതുകഴിഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നടത്തും', അദ്ദേഹം വ്യക്തമാക്കി.