‘രണ്ടോ മൂന്നോ ഗർഭമുണ്ടാക്കിയവരെ ന്യായീകരിക്കാൻ പാർട്ടിയിൽ ആളുണ്ട്; എനിക്ക് ആപത്ത് വന്നപ്പോൾ ചവിട്ടി’
രണ്ടോ മൂന്നോ ഗർഭമുണ്ടാക്കിയവരെ ന്യായീകരിക്കാൻ കോൺഗ്രസ് പാർട്ടിയിൽ ആളുണ്ടെന്നും എന്നാൽ തനിക്കൊരു ആപത്ത് വന്നപ്പോൾ എല്ലാവരും ചവിട്ടിയെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി. മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ ഓരോ പ്രസ്താവനയിലും പല കോൺഗ്രസ് നേതാക്കന്മാർക്കും അസ്വസ്ഥതയുണ്ട്. അത് പരിഗണിക്കില്ല. എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. പറയാനുള്ള കാര്യങ്ങൾ പറയേണ്ട സമയത്ത് പറയേണ്ടവരുടെ മുഖത്ത് നോക്കി ഇനിയും പറയും’- ചൊറിയാൻ വന്നാൽ കരിമ്പിൻ തോട്ടത്തിൽ കയറിയ ആനയാണ് താനെന്നും ചവിട്ടി തേച്ച് കളയുമെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ ജീവിതം പാമ്പും ഏണിയുമാണ്. പാമ്പ് നേതാക്കന്മാരാണ്. പാമ്പിന്റെ വായിലകപ്പെട്ട് താഴോട്ട് വരും പക്ഷേ ഇതുവരെ ഞാൻ കളത്തിന് പുറത്ത് പോയിട്ടില്ല’, രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
Content Highlights: Rajmohan Unnithan accuses Congress leaders of betrayal during his personal crisis., The MP asserts his independence, stating he has nothing to lose by speaking the truth., Unnithan compares his political life to a game of 'Snakes and Ladders' involving party leaders.
Published: 11 Mar 2026, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented