തമാശ പറഞ്ഞാൽപ്പോലും കാര്യമായെടുത്ത് അക്രമകാരികളാവുക. ദൈവിക സിദ്ധിയുണ്ടെന്നും അന്യ​ഗ്രഹത്തിൽ നിന്ന് സി​ഗ്നലെത്തുന്നുണ്ടെന്നും വിശ്വസിക്കുക. പലരും തനിക്കെതിരാണെന്നും നിരന്തരം കൊല്ലാൻ ശ്രമിക്കുന്നുണ്ടെന്നും വിശ്വസിക്കുകയും പോലീസിൽ വരെ പരാതി നൽകുകയും ചെയ്യുക. ഇത്തരത്തിലുള്ള പലവിധം ഡില്യൂഷനും ഹാലൂസിനേഷനുമൊക്കെ ചേർന്ന സൈക്കോസിസ് എന്ന സ്ഥിതിവിശേഷത്തേക്കുറിച്ച് പങ്കുവെക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മാനസികാരോ​ഗ്യ വിഭാ​ഗം മേധാവിയായ ഡോ. ഹാരിഷ് എം തറയിൽ. സൈക്കോസിസ് എന്താണെന്നും ലക്ഷണങ്ങളിൽ നിന്ന് തിരിച്ചറിയുന്നത് എങ്ങനെയെന്നും സ്കീസോഫ്രീനിയയുമായുള്ള ബന്ധത്തേക്കുറിച്ചുമൊക്കെ ഡോ. ഹാരിഷ് പങ്കുവെക്കുന്നു. 
Inshort | Understanding psychosis: Dr. Harish M Tharayil explains its symptoms, diagnosis, and relationship with schizophrenia. Learn how to recognize and address this mental health condition.

To advertise here,