ഇത്തവണ മത്സരത്തിനില്ല, സുവർണാവസരത്തെ ഉപയോഗപ്പെടുത്തണം – അഡ്വ. പി.എസ് ശ്രീധരൻ പിള്ള
ഇത്തവണ മത്സരിത്തിനില്ലെന്നും മത്സരിക്കാൻ ആവശ്യപ്പെട്ടവരോട് താൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മുൻ ഗോവ, മിസോറാം ഗവർണറും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന അഡ്വ.പി.എസ് ശ്രീധരൻ പിള്ള. സുവർണാവസരം എന്ന് പറഞ്ഞ് ഇപ്പോഴും തന്റെ പ്രസ്താവന ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ സുവർണാവസരത്തെ ഉപയോഗപ്പെടുത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമല വിഷയമുണ്ടായപ്പോൾ തന്ത്രിക്ക് നടയടക്കാൻ അന്ന് നിർദേശം നൽകിയത് താനാണ്. അത് തന്നെ കൊണ്ട് ദൈവം തോന്നിപ്പിച്ചതാണ്. ഇല്ലായിരുന്നുവെങ്കിൽ അവിടെ സുപ്രീംകോടതി വിധി നടപ്പിലാകുമായിരുന്നു. അത് പരാജയപ്പെട്ടതിന്റെ വൈരാഗ്യമാണ് ഇപ്പോൾ തന്ത്രിയോട് കാണിക്കുന്നതെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.
Content Highlights: Interview with P.S. Sreedharan Pillai
Published: 03 Mar 2026, 05:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented