മണ്ണാർക്കാട്: തന്നെ തെറിപറഞ്ഞതുകൊണ്ട് സി.പിഎമ്മുകാർ രക്ഷപ്പടുമോയെന്ന് സി.എം.പി. സംസ്ഥാനസെക്രട്ടറി പി.കെ. ശശി. മണ്ണാർക്കാട്ട് കഴിഞ്ഞദിവസങ്ങളിലുണ്ടായ സി.പി.എം.-സി.എം.പി. സംഘർഷവുമായി ബന്ധപ്പെട്ട്, പത്രസമ്മേളനത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം.
“സി.പി.എം. തേഞ്ഞുതേഞ്ഞ് ഇല്ലാതാവുകയാണ്. മണ്ണാർക്കാട്ട് തന്റെ സ്വാധീനം ഓരോ മണൽത്തരിയിലുമുണ്ട്. അതില്ലാതാക്കാൻ സി.പി.എമ്മിലെ പുതിയ വേതാളങ്ങൾക്കാവില്ല. സി.പി.എം. ഓഫീസിനുസമീപത്തെ പുറമ്പോക്ക് സ്ഥലത്ത് സ്ഥാപിച്ച സി.എം.പി.യുടെ െഫ്ളക്സ് നശിപ്പിക്കപ്പെട്ടത് നോക്കാനാണ് താൻ പ്രവർത്തകരോടൊപ്പം പോയത്. അല്ലാതെ പാർട്ടി ഓഫീസിലേക്കല്ല. തനിക്കുനേരേ ഒരാക്രമണവും നടന്നിട്ടില്ല. കല്ലേറുകൊണ്ടെന്നത് വ്യാജ പ്രചാരണമാണ്. ദേഹത്ത് ഒരു പോറലും ഏറ്റിട്ടില്ല. ആരോ മനഃപൂർവം കല്ലെറിഞ്ഞതിൽ രണ്ട് പ്രവർത്തകർക്കാണ് പരിക്കേറ്റത്. ദൂരെനിന്ന് കല്ലെടുത്തെറിയാൻ ഏത് ഭീരുവിനും പറ്റും. രാഷ്ട്രീയമായാണ് നേരിടേണ്ടത്. അതിൽ പരാജയപ്പെട്ട സി.പി.എമ്മിന്റെ അവസാനത്തെ അടവാണ് െഫ്ളക്സ് നശിപ്പിക്കൽ” -പി.കെ. ശശി പറഞ്ഞു.
“ശക്തമായ രാഷ്ട്രീയനിലപാടുമായി സി.എം.പി. മുന്നോട്ടുപോകും. നാടിന്റെ സമാധാനാന്തരീക്ഷം നിലനിർത്താൻ എല്ലാ പിന്തുണയുമുണ്ടാകും. കള്ളുഷാപ്പിലെ തൊഴിൽപ്രശ്നം ചർച്ചചെയ്ത് പരിഹരിക്കണം. പിരിഞ്ഞുപോയ തൊഴിലാളിക്കുപകരം മറ്റൊരാൾ വരുന്നതാണ് കീഴ്‌വഴക്കം. അതുമായി ബന്ധപ്പെട്ട് കരാറുകാരനുമായി ചർച്ചചെയ്ത് പിരിഞ്ഞപ്പോൾ നിയമത്തിന്റെ പേരുപറഞ്ഞാണ് ഇപ്പോൾ തടയുന്നത്. വരുമാനം കൂട്ടിനൽകണമെന്നത് സംബന്ധിച്ചാണ് തൊഴിലാളികൾ സമരംചെയ്തത്. അതിന് സി.പി.എമ്മുകാർക്ക് അസഹിഷ്ണുതയെന്തിനാണ്”. ആളൊഴിഞ്ഞ പാർട്ടി ഓഫീസിൽ പുതിയ ആളുകളെ കയറ്റിവിടാനുള്ള സാഹചര്യമുണ്ടാക്കാനുള്ള തന്ത്രമാണത്. മരണവീടുപോലെയായിരുന്നു പാർട്ടി ഓഫീസ്. ശരിയുടെയും സത്യത്തിന്റെയും ഭാഗത്താണ് ഇതുവരെ സി.എം.പി. നിന്നിട്ടുള്ളതെന്നും പി.കെ. ശശി പറഞ്ഞു. കെ. ഷാനിഫ്, എ. അഷറഫ്, കലാധരൻ, അരവിന്ദാക്ഷൻ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: P.K. Sasi discusses recent political tensions in Mannarkkad, emphasizing CMP's influence and addressing CPM's alleged actions against CMP supporters.
Published: 25 Oct 2026, 06:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented