മനുഷ്യൻ തള്ളിവിടുന്ന പ്ലാസ്റ്റിക് കടലിലെ ആവാസ വ്യവസ്ഥക്കും, അതുവഴി മനുഷ്യന് നേരിട്ടും ഭീഷണി സൃഷ്ടിക്കുന്ന കാലത്താണ് അടുത്തടുത്തായി രണ്ട് കപ്പലുകൾ കേരള തീരത്ത് അപകടത്തിൽ പെടുന്നത്. എം എസ് സി എൽസ ത്രീ എന്ന കപ്പലിൽ നിന്നും കടലിൽ പതിച്ച പ്ലാസ്റ്റിക് നർഡിലുകൾ (പ്ലാസ്റ്റിക് പെല്ലറ്റുകൾ) കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും തീരങ്ങളിൽ അടിഞ്ഞത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത് . ഇവ ശേഖരിക്കാനും തീരം ശുചീകരിക്കാനുമുള്ള വലിയ യജ്ഞം നടന്നു. അതിനപ്പുറം എന്തു സംഭവിച്ചു?. മീനുകൾ ഉൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് ഭീഷണിയാകുന്ന നർഡിൽ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഭക്ഷ്യ ശൃംഖലയിലൂടെ മനുഷ്യനിലും എത്താറുണ്ട്. അതേക്കുറിച്ച് വിശദായി സംസാരിക്കുകയാണ് കുസാറ്റ് മറൈൻ ബയോളജി ഡിപ്പാർട്ട്മെൻ്റിലെ അസിസ്റ്റൻറ് പ്രൊഫസറായ ഡോ. പി. പ്രിയജ.

To advertise here,