കിരീടം വെച്ച മുഖ്യമന്ത്രി മാറി കിരീടമില്ലാത്ത മുഖ്യമന്ത്രി അധികാരമേറ്റ ദിവസമാണ് ഇന്നെന്ന് യൂത്ത്‌ലീഗ് നേതാവും കൊടുവള്ളി എം.എൽ.എയുമായ പി.കെ ഫിറോസ്. കോഴിക്കോടിന് മന്ത്രി ഉണ്ടെങ്കിലും ഇല്ലെങ്കിലുമെല്ലാം ഈ സർക്കാരിൽ വലിയ വിശ്വാസമാണ്. കോഴിക്കോട് ജില്ലയിൽ മാത്രമല്ല മന്ത്രിയില്ലാത്തത്. മറ്റ് പല ജില്ലകളിലുമില്ല. ഏറ്റവും ദുർബലമായ ഒരു പ്രതിപക്ഷമാണ് ഇപ്പോഴുള്ളത്. തോൽവി അറിഞ്ഞിട്ടുപോലും പ്രതിപക്ഷ നേതാവിനെ മാറ്റാൻ ഇടതുപക്ഷം തയ്യാറായിട്ടില്ല. സിപിഎം അണികൾ പോലും ഇത് ചർച്ച ചെയ്യുന്നു. അധികാരത്തിന്റെ പ്രിവിലേജ് ഒഴിവാക്കാൻ മടിയായിട്ടാണോ പിണറായി പിണറായി വിജയൻ സ്ഥാനം ഒഴിയാൻ തയ്യാറാവാത്തതെന്നും പി.കെ ഫിറോസ് ചോദിച്ചു. 

To advertise here,