തിരുവനന്തപുരം: കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയന് പുതിയ നേതൃത്വം. സംസ്ഥാന പ്രസിഡന്റായി എം. വിൻസന്റ് എംഎ എ, വർക്കിങ് പ്രസിഡന്റായി ബിജു ജോൺ, ജനറൽ സെക്രട്ടറിയായി ദീപു ശിവ, ട്രഷറർ ആയി വി.ജി. ജയകുമാരി എന്നിവരെ തിരഞ്ഞെടുത്തു.
കെ.എസ്.ആർ.ടി.സി. തൊഴിലാളികളുടെ ആവശ്യങ്ങൾ മുഴുവനും യുഡിഎഫ് സർക്കാർ അംഗീകരിക്കുമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
ഇടത് ഭരണകാലത്തെ തൊഴിലാളി ദ്രോഹ നടപടികൾ ഓരോന്നായി ഈ സർക്കാർ പുനഃപരിശോധിച്ച് വരികയാണെന്നും ഡി.എ. ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എത്രയും വേഗം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Published: 04 Nov 2026, 03:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented