കെ.സി വേണുഗോപാലിന്റെ നോക്കുകൂലിയെ ജനം ശിക്ഷിച്ചു; എം.എൻ കാരശ്ശേരി
ജനങ്ങളാണ് ഹൈക്കമാൻഡ് എന്ന് കോൺഗ്രസ് നേതൃത്വം ഇപ്പോൾ തിരിച്ചറിഞ്ഞു എന്ന് എം എൻ കാരശ്ശേരി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇല്ല എന്നായിരുന്നു കെ സി വേണുഗോപാൽ ആദ്യമുതൽ പറഞ്ഞിരുന്നത്. ഇതിനെയെല്ലാം നിന്ദിക്കുന്നതാണ് പിന്നീട് കണ്ടത്. അദ്ദേഹത്തിന് രാഷ്ട്രീയ ധാർമികത ഇല്ലാതായെന്നും എം എൻ കാരശ്ശേരി പറഞ്ഞു.മുഖ്യമന്ത്രി ആയി വിഡി സതീശനെ തീരുമാനിക്കാനായിരുന്നുവെങ്കിൽ ഇത്രത്തോളം വൈകിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഇത് വിജയത്തിന്റെ മാറ്റ് കുറച്ചു. നോക്കുകൂലിക്കാരനെ പോലെയാണ് കെ സി വേണുഗോപാൽ ഈ തിരഞ്ഞെടുപ്പ് കാലത്ത് പ്രവർത്തിച്ചത്. ഇതിന് ജനങ്ങൾ നൽകിയ ശിക്ഷയാണ് വിഡി സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചിരിക്കുന്നത് എന്നും കാരശ്ശേരി പറഞ്ഞു.
Content Highlights: MN Karassery questions KC Venugopal's political morality in the 2026 election context. The delay in announcing VD Satheesan as CM candidate impacted the election victory margin. Public sentiment acted as the 'High Command' in the 2026 outcome. Venugopal's actions described as opportunistic by the critic.
Published: 14 May 2026, 08:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented