'ഇന്ദിരയ്ക്കും നെഹ്റുവിനുമുണ്ടായിരുന്ന സ്വാധീനമാണ് ഇപ്പോൾ മോദിക്കുള്ളത്' | M.K.Narayanan
ഇന്ത്യ കണ്ട മികച്ച നയതന്ത്രജ്ഞരിൽ ഒരാളാണ് എം.കെ. നാരായണൻ. ഒറ്റപ്പാലം എന്ന ഗ്രാമം സൃഷ്ടിച്ച തിളക്കമുള്ള താരങ്ങളിൽ ഒരാൾ. സുദീർഘവും സ്തുത്യർഹവുമായ സേവനത്തിന് രാജ്യം അദ്ദേഹത്തിന് പദ്മ പുരസ്കാരം നൽകി ആദരിച്ചു. 1955-ൽ ഐ. പി.എസിൽ ഔദ്യോഗികജീവിതം തുടങ്ങിയ അദ്ദേഹം 1987 മുതൽ 1990 വരെ ഐ.ബി. മേധാവിയായിരുന്നു. വിരമിച്ചതിനുശേഷം പ്രധാനമന്ത്രിയുടെ ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവും പിന്നീട് സഹമന്ത്രി പദവിയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി.
മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ ഒപ്പിട്ട ഇന്ത്യ-യു.എസ്. ആണവക്കരാറിൽ നിർണായക പങ്കുവഹിച്ചു. പശ്ചിമബംഗാളിൽ ഗവർണറായും സേവനമനുഷ്ഠിച്ചു. മാർച്ചിൽ നവതിയിലേക്കെത്തുന്ന അദ്ദേഹം ചെന്നൈയിലാണ് സ്ഥിരതാമസം. എം.കെ. നാരായണനുമായി മാതൃഭൂമി പത്രാധിപർ മനോജ് കെ. ദാസ് നടത്തിയ ദീർഘ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ.
Content Highlights: mk narayanan speaks about prime minister narendra modi
Published: 21 Jan 2024, 02:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented