മുസ്ലിംലീഗിൽ തോൽക്കാൽവേണ്ടി വനിതാസ്ഥാനാർഥിയെ നിർത്തിയെന്നുപറയുന്നത് ശരിയല്ലെന്ന് മുസ്ലിംലീഗ് നേതാവും എം.എൽ.എയുമായ ഡോ. എം.കെ മുനീർ. വനിതകളെ നിർത്തുന്നതിനോട് എതിർപ്പുള്ളവരല്ല മുസ്ലീം ലീഗ്. വനിതകളെ നിർത്താത്തതുകൊണ്ടല്ല. പക്ഷേ, പരാജയപ്പെട്ടുപോയി. ഇനിയും പാർട്ടി അത് പരിഗണിച്ചുകൂടായ്കയില്ല. പാർട്ടി നിർത്തുന്നത് ജയിക്കാനാണ്. കോഴിക്കോട് സൗത്ത് നല്ല സീറ്റായിരുന്നു. നല്ലസ്ഥാനാർഥിയായിരുന്നു അവരെന്നും മുനീർ പറഞ്ഞു.

To advertise here,

‘ജമാഅത്തെ ഇസ്ലാമിയ്ക്ക് എത്ര ആൾബലം ഉണ്ടെന്ന് എല്ലാവർക്കും അറിയാം. സി.പി.എം. അവരെ പർവതീകരിക്കുകയാണ് ചെയ്യുന്നത്. ജമാഅത്തെ ഇസ്ലാമി സമുദായം രാഷ്ട്രീയമായി സംഘടിക്കുന്നതിനെയും ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാവുന്നതിനെയും എതിർത്തവരാണ്. ഇപ്പോഴാണ് അവർ രാഷ്ട്രീയമായി സംഘടിക്കാൻ തുടങ്ങിയത്. അവരുമായി ആശയപരമായി ഒരിക്കലും യോജിക്കാനാവില്ല. ആ വിയോജിപ്പ് മുസ്ലിം ലീഗ് എന്നു തുടരും.’ ഡോ. എം.കെ. മുനീർ നിലപാട് വ്യക്തമാക്കി.