'സിനിമയ്ക്കായി സ്‌ക്രിപ്റ്റ് എഴുതിയത് സെലക്ടായതുകൊണ്ട് പോകണം എന്ന് പറഞ്ഞാണ് അച്ഛനെയും കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തുന്നത്. അപ്പോഴാണ് അച്ഛനും അമ്മയും അറിയുന്നത് വന്നിരിക്കുന്നത് ഓഡിഷനാണെന്ന്. തിരിച്ചു പോകുന്നത് വരെ രണ്ടാളും എന്നോട് മിണ്ടിയിട്ടില്ല. എന്നാലും ആഗ്രഹിച്ചത് പോലെ അന്ന് ഓഡിഷനില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞു നീ മരണമാസ് ആണെടാ എന്ന്', പറയുകയാണ് മരണമാസ് നായിക അനിഷ്മ അനില്‍കുമാര്‍. ബേസില്‍ നായകനായെത്തിയ മരണമാസ് തീയേറ്ററുകളില്‍ ചിരിപ്പൂരം തീര്‍ക്കുമ്പോഴും തന്റെ മൂന്നാമത്തെ സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കുമ്പോഴും താനിപ്പോഴും ഒരു നടിയായെന്ന കാര്യം വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് പറയുന്നു അനിഷ്മ. ഒപ്പം മകള്‍ സിനിമയില്‍ അഭിനയിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ തന്നെ ബ്രെയ്ന്‍ ഡെത്ത് വരുമെന്ന് പറഞ്ഞ അച്ഛനെ കുപ്പിയിലാക്കിയ കഥയും സിനിമ വിശേഷങ്ങളുമായി അനിഷ്മ മാതൃഭൂമി ഡോട് കോമിനൊപ്പം
'തിരുവനന്തപുരം മടത്തിക്കോണം ആണ് എന്റെ സ്വദേശം. വീട്ടിലെ ഒറ്റക്കുട്ടിയാണ്. അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയുമെല്ലാം എല്ലാത്തിനും കട്ട സപ്പോര്‍ട്ടും. വീട്ടിലെല്ലാവരും ഭയങ്കര സിനിഫൈല്‍സും ആണ്. എന്നിട്ടും സിനിമയില്‍ അഭിനയിക്കണം എന്ന എന്റെ ആഗ്രഹത്തിന് ഒരു തരത്തിലും അവരാരും സമ്മതം തന്നിരുന്നില്ല. കുഞ്ഞിലേ മുതല്‍ ഉള്ളില്‍ കയറിക്കൂടിയ ഇഷ്ടമാണ് സിനിമ. അച്ഛന്‍ കടുത്ത കമല്‍ഹാസന്‍ ആരാധകനാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമയ്ക്കും എന്നെ കൊണ്ടുപോകും. പക്ഷേ എന്റെ സിനിമ മോഹം പറഞ്ഞപ്പോള്‍ സിനിമാ പ്രേമിയായ അച്ഛന്‍ നാടകീയമായ സംഭാഷണം കൊണ്ട് എന്നെ തളര്‍ത്താന്‍ നോക്കി, നീ സിനിമയിലേക്ക് പോയാല്‍ എനിക്ക് ബ്രെയ്ന്‍ ഡെത്ത് വരുമെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ഇതെന്റെ ജീവിതത്തിലെ അവസാനത്തെ ആഗ്രഹമാണച്ഛാ എന്ന നാടകീയ ഡയലോഗ് കൊണ്ട് അച്ഛനെ ഞാന്‍ വീഴ്ത്തി. ഇന്ന് അവരെല്ലാം ഹാപ്പിയാണ്. അപ്പൂപ്പനും അമ്മൂമയ്ക്കുമെല്ലാം ഭയങ്കര ആവേശമാണ് എന്റെ സിനിമാ വിശേഷങ്ങള്‍ അറിയാനും നാല് പേരോട് പറയാനും. ഞങ്ങളുടെ നാട്ടില്‍ എന്റെ പി.ആര്‍ ഏറ്റെടുത്തിരിക്കുന്നത് അവരാണ്'. അനിഷ്മ പറയുന്നു.
Content Highlights: maranamass actress anishma anilkumar interview
Published: 16 Apr 2025, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented