കായംകുളം എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരണവുമായി എഴുത്തുകാരി കെ ആർ മീര. പുരുഷനൊപ്പം നിൽക്കുന്ന ആത്മവിശ്വാസമുള്ള സ്ത്രീയെ ഇക്കാലമത്രയും മര്യാദ പഠിപ്പിച്ചത് ഇങ്ങനെയാണെന്നും ഇത്തരം പരാമർശം നടത്തുന്നവർ അവരുടെ ജനാധിപത്യ ബോധമെന്താണെന്നും അവരുടെ പൊതുചിന്ത എന്താണെന്നും വ്യക്തമാക്കുന്നു. കേസ് കൊടുക്കാൻ തയാറായി സ്ത്രീകൾ മുന്നോട്ട് വരുന്നു എന്നതാണ് സ്ത്രീ സുരക്ഷയുടെ ആദ്യ സന്ദേശമെന്നും സ്ത്രീകളോട് മോശമായി പെരുമാറിയാൽ ഏത് സമയത്തും എവിടുന്നു വേണമെങ്കിലും ഒരു പരാതി വരുമെന്ന ബോധ്യത്തിൽ വേണം ഇനി എഴുത്തുകാരും സംവിധായകരും നടന്മാരുമെല്ലാം സ്ത്രീകളോട് ഇനി പെരുമാറാനെന്നും കെ ആർ മീര പറഞ്ഞു.

To advertise here,