'നിങ്ങളുടെ വൃക്കകൾ ആരോഗ്യത്തോടെയിരിക്കുന്നോ?' എന്ന ചോദ്യമാണ് ഈ വർഷത്തെ ലോക വൃക്ക ദിനത്തിന്റെ പ്രമേയം. ദൈനംദിന ശീലങ്ങളിലെ ലളിതമായ മാറ്റങ്ങളും സമയബന്ധിതമായ വൈദ്യസഹായവും വഴി വൃക്കരോഗം തടയാനും നിയന്ത്രിക്കാനും കഴിയും. പ്രമേഹം, രക്താതിമർദ്ദം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ വ്യാപകമായ കേരളത്തിൽ വൃക്കയുടെ ആരോഗ്യവും വലിയ  അപകടത്തിലാണ്. നമ്മുടെ മാറിയ ഭക്ഷണ ശീലങ്ങളും, ജീവിതശൈലിയും വൃക്കയുടെ ആരോഗ്യത്തെ എങ്ങിനെ ബാധിക്കുന്നു എന്നും, എന്തെല്ലാം മാറ്റങ്ങളാണ് നിർബന്ധമായും കൊണ്ടുവരേണ്ടതെന്നും പറയുകയാണ് കൊച്ചി അമൃത ആശുപത്രിയിലെ നെഫ്രോളജി വിഭാഗം മേധാവി  ഡോ.രാജേഷ് നായർ.

വൃക്കരോഗം വർദ്ധിച്ചുവരുന്ന ആരോഗ്യ പ്രതിസന്ധിയാണ്,  വളരെ നിശബ്ദമായി പുരോഗമിക്കുന്നതു കൊണ്ടുതന്നെ പലപ്പോഴും രോഗത്തിന്റെ അവസാന ഘട്ടത്തിലെത്തുന്നതുവരെ കണ്ടെത്തപ്പെടാതെ പോകുന്നു എന്നതാണ് ഇതിനെ ഏറ്റവും അപകടകാരിയാക്കുന്നത്. വൃക്കരോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ കൂടുതലായും ക്ഷീണം, കാലുകളിലെ വീക്കം, മൂത്രമൊഴിക്കുന്ന രീതികളിലെ മാറ്റങ്ങൾ എന്നിങ്ങനെയാണ് എന്നാൽ അവ പലപ്പോഴും അവഗണിക്കപ്പെടുകയോ രോഗലക്ഷണങ്ങൾക്ക് മാത്രമായ ചികിൽസയിലൊ ഒതുങ്ങുന്നു, തിരിച്ചറിയുന്ന ഘട്ടമാവുമ്പോഴേക്കും അവസ്ഥ ഗുരുതരമാകുകയും വൃക്കകളുടെ പ്രവർത്തനം ഗണ്യമായി തകരാറിലാകുകയും ചെയ്തേക്കാം. മാറിയ ഭക്ഷണശീലങ്ങൾ, കേരളത്തിലെ മാറിയ  കാലാവസ്ഥയിലും  പലരും, പ്രത്യേകിച്ച് പുറംതൊഴിലാളികൾ, എയർ കണ്ടീഷൻ ചെയ്ത ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കെല്ലാം തന്നെ വേണ്ടത്ര വെള്ളം കുടിക്കാത്തതിനാൽ വൃക്കയിലെ കല്ല് രൂപപ്പെടാനും മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.

വേദനസംഹാരികളുടെ അമിതമായ ഉപയോഗം മറ്റൊരു ആശങ്കയാണ്. നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകളുടെ ദീർഘകാല ഉപയോഗം വൃക്ക തകരാറിന് കാരണമാകും. ചില ആളുകൾക്ക് വൃക്കരോഗം വരാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, ഹൃദയ സംബന്ധമായ അസുഖങ്ങൾ അല്ലെങ്കിൽ വൃക്കരോഗത്തിന്റെ കുടുംബചരിത്രം ഉള്ളവർ വർഷത്തിൽ ഒരിക്കലെങ്കിലും വൃക്ക പരിശോധന നടത്തണമെന്ന് ഡോക്ടർമാർ ശുപാർശ ചെയ്യുന്നു.

To advertise here,

In Short: World Kidney Day highlights kidney disease prevention through lifestyle changes and timely medical care.  Learn about risk factors, symptoms, and how to protect your kidneys.