കാലാവസ്ഥയിലെ തുടർച്ചയായ മാറ്റം ഇന്ന് പ്രവചനത്തിനും അതീതമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കാലാവസ്ഥ ശാസ്ത്രഞ്ജരുടെ ജോലി കഴിഞ്ഞെന്നും ഇനി ആവശ്യം ഹൈഡ്രോളജിസ്റ്റുകളെയുമാണെന്ന് കാലാവസ്ഥ ശാസ്ത്രഞ്ജനായ ഡോ. വേണു ജി നായർ. ഇനിയും വെള്ളപ്പൊക്കമുണ്ടായാൽ ആ വെള്ളം എവിടേക്ക് പോകും, ഭൂമിക്ക് അടിയിലേക്ക് പോകുമോ എന്നുള്ള കാര്യങ്ങളാണ് നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആഗോള താപനത്തിന്റെ ഭാഗമായി കാലാവസ്ഥയിലുണ്ടായ വലിയ മാറ്റത്തിന്റെ പ്രതിഫലനമാണ് ഇത്തവണ സംസ്ഥാനത്ത് വൈകി എത്തിയിരിക്കുന്ന മൺസൂൺ. അന്തരീക്ഷ താപനിലയിലെ വ്യത്യാസത്തിനനുസരിച്ച് ന്യൂനമർദ്ദ പാത്തികൾ ദുർബലമാവുകയും കാലവർഷം ചക്രം തകർച്ചയിലായിരിക്കുകയുമാണ്. മൺസൂണിന്റെ ആദ്യ പകുതിയായ ജൂൺ, ജൂലൈ മാസത്തിൽ ക്ഷയിച്ചിരിക്കുകയും രണ്ടാം പാതിയായ ആഗസ്റ്റ്, സെപ്തംബർ മാസത്തിൽ കൂടുതൽ ശക്തി പ്രാപിക്കുന്നതുമായാണ് അടുത്തിടെ ആയി കാണുന്നത്. അതുകൊണ്ട് തന്നെ പ്രളയ സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

To advertise here,