മിന്നല്‍ മുരളിയിലെ ഷിബു എന്ന കഥാപാത്രത്തെ താന്‍ 'ഠപ്പേ'ന്ന് ചാടി പിടിക്കുകയായിരുന്നു എന്ന് ഗുരു സോമസുന്ദരം. 'ത്രില്ലര്‍, ഫൈറ്റ് റോളുകളൊക്കെ നമുക്ക് കിട്ടും. പക്ഷേ കോമിക് വേഷങ്ങള്‍ കിട്ടാന്‍ പാടാണ്. സൂപ്പര്‍ ഹീറോ, സൂപ്പര്‍ കോമിക് വേഷങ്ങള്‍ അത്ര വേഗത്തില്‍ നടന്മാര്‍ക്ക് കിട്ടാറില്ല. അതെനിക്ക് കിട്ടി. മിന്നല്‍ മുരളിയിലെ ഷിബുവിനെ ഞാന്‍ 'ഠപ്പേ'ന്ന് പിടിക്കുകയായിരുന്നു' - ഗുരു സോമസുന്ദരം പറയുന്നു.

To advertise here,

മലയാളത്തില്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ട ഡയലോഗ് ഏതെന്ന് ചോദിച്ചാല്‍ 'അയ്യോ നാട്ടുകാരെ ഓടി വരണേ' തന്നെയാണെന്ന് പറയുന്നു ഗുരു. വാസുദേവ് സനല്‍ സംവിധാനം ചെയ്ത പുതിയ ചിത്രം 'ഹയ'യുടെ വിശേഷങ്ങളുമായി ചിത്രത്തിലെ മറ്റൊരു താരമായ ലയ സിംസണിനൊപ്പം മാതൃഭൂമി ഡോട്ട് കോം Talkies-ല്‍ ഗുരു സോമസുന്ദരം.