ജിമ്മിൽ പോയത് കൊണ്ട് എല്ലാമായോ? ഇരിപ്പ് നമ്മെ അപകടത്തിലാക്കും | Chill Maadi | Podcast
വ്യായാമം എന്നു കേൾക്കുമ്പോൾ ജിം, വർക്ക്ഔട്ട്, ട്രെഡ്മിൽ തുടങ്ങിയവയാണ് പലരുടെയും മനസ്സിലെത്തുന്നത്. എന്നാൽ ദിവസത്തിലെ ബാക്കി സമയത്തെ നമ്മുടെ ചലനങ്ങൾ എത്രത്തോളം പ്രധാനമാണ്? ദിവസം മുഴുവൻ ഇരിക്കുന്ന ശീലം, നടത്തം, സ്ട്രെങ്ത് ട്രെയിനിങ്, സ്ക്രീൻ ടൈം തുടങ്ങി ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് ‘ചിൽമാഡി ’ ഹെൽത്ത് പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡ് ചർച്ച ചെയ്യുന്നത്.തിരുവനന്തപുരം രാജീവ് ഗാന്ധി സ്പോർട്സ് മെഡിസിൻ സെന്ററിൽ നിന്നും ഡോക്ടർ നീന ടി വി യോട് ചോദ്യങ്ങൾ ചോദിക്കുന്നതു എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജിയും ആർ ജെ അച്ചുവുമാണ് .
‘വ്യായാമം മാത്രം മതിയോ?’ എന്ന ചോദ്യത്തിൽനിന്നാണ് സംഭാഷണം കൂടുതൽ വിശാലമായ ഒരു ആരോഗ്യചർച്ചയിലേക്ക് നീങ്ങുന്നത്. 10,000 ചുവടുകൾ എന്ന പൊതുവായി പരിചിതമായ ലക്ഷ്യം യഥാർഥത്തിൽ എത്രത്തോളം ആവശ്യമാണ്, നടക്കാൻ തുടങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നടത്തത്തിന്റെ വേഗത, തീവ്രത എന്നിവയും എപ്പിസോഡിൽ ചർച്ചയാകുന്നു.
ജിമ്മിൽ ഒരു മണിക്കൂർ വ്യായാമം ചെയ്താൽ ബാക്കി ദിവസം മുഴുവൻ ഇരിക്കുന്നത് മതിയോ എന്ന ചോദ്യവും പോഡ്കാസ്റ്റ് ഉയർത്തുന്നു. വീട്ടിലിരുന്ന് വ്യായാമം ചെയ്യുന്നതിൽനിന്ന് ഓൺലൈൻ workout വീഡിയോകൾ പിന്തുടരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വരെയും സംഭാഷണം നീളുന്നു.കുട്ടികളുടെ വ്യായാമം, മുട്ടുസംബന്ധമായ പ്രശ്നങ്ങളുള്ളവർ, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ആരോഗ്യ സാഹചര്യങ്ങളുള്ളവർ വ്യായാമത്തെ സമീപിക്കുമ്പോൾ ഉയരുന്ന സംശയങ്ങളും ചർച്ചയുടെ ഭാഗമാകുന്നു.
ഭക്ഷണത്തിനു ശേഷം നടക്കുന്നതിന്റെ കാര്യത്തിൽനിന്ന് ട്രെഡ്മിൽ ഉപയോഗം വരെ, സ്മാർട്ട് വാച്ചുകൾ കാണിക്കുന്ന ആരോഗ്യപരമായ കണക്കുകൾ മുതൽ സ്മാർട്ട് ബാൻഡ് ഉപയോഗത്തിന്റെ അനുഭവങ്ങൾ വരെ എപ്പിസോഡ് എത്തുന്നു. കുടുംബമായി നടക്കുന്നതിന്റെ സാധ്യതകളും വീട്ടുജോലികൾ ശാരീരിക പ്രവർത്തനമായി കണക്കാക്കാമോ എന്ന ചോദ്യവും സംഭാഷണത്തിലുണ്ട്.
വ്യായാമം എന്നത് ഒരു നിശ്ചിത സമയത്ത് മാത്രം ചെയ്യുന്ന പ്രവർത്തനമാണോ, അതോ ദിവസത്തെ മുഴുവൻ ജീവിതശൈലിയുടെയും ഭാഗമാകേണ്ടതാണോ എന്ന ചോദ്യമാണ് ‘ചിൽമാഡി’ പുതിയ എപ്പിസോഡ് മുന്നോട്ടുവയ്ക്കുന്നത്.
നടക്കുന്നത് എത്ര? എങ്ങനെ നടക്കുന്നു? എത്ര നേരം ഇരിക്കുന്നു? ദിവസത്തിൽ എത്രത്തോളം ചലിക്കുന്നു? — ആരോഗ്യത്തെക്കുറിച്ചുള്ള പതിവ് ധാരണകൾക്ക് പുറത്തേക്ക് ചർച്ച നീങ്ങുകയാണ് ‘ചിൽമാഡി’ ഹെൽത്ത് പോഡ്കാസ്റ്റിൽ.
‘ചിൽമാഡി’യുടെ പുതിയ എപ്പിസോഡ് മാതൃഭൂമി പോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമുകളിൽ കാണാം.
Content Highlights: Explores whether gym workouts are sufficient if you sit for the rest of the day, Analyzes the necessity and myths behind the 10,000 steps daily goal, Discusses home strength training, online workout safety, and AI in fitness, Addresses specific health conditions like joint pain, diabetes, and hypertension in relation to exercise, Highlights the importance of household chores and family walks as physical activities
Published: 01 Oct 2026, 05:37 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented