ഴ്ചയിൽ അഞ്ചു പ്രവൃത്തിദിനം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സെപ്റ്റംബർ 11-ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് അസോസിയേഷനുകൾ. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ശനിയും ഞായറും അവധിയായതിനാൽ മൂന്നുദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല.

To advertise here,

സെപ്റ്റംബർ 11 മുതൽ 13 വരെ ഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ പണിമുടക്ക് മാറ്റിവെക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും യൂണിയനുകൾ നിരസിച്ചു. സെപ്റ്റംബർ അവസാനം മൂന്നുദിവസത്തെ സമരവും ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരവും യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

യൂണിയനുകൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ

അഞ്ചുദിവസത്തെ പ്രവൃത്തിദിനം: യൂണിയനുകളുടെ പ്രധാന ആവശ്യം ഇതാണ്. 2024 മാർച്ചിൽ ഒപ്പിട്ട ഉഭയകക്ഷി കരാറിൽ ഈ നിർദേശം ഉൾപ്പെടുത്തിയിരുന്നു. ശനിയാഴ്ചകളിലെ അവധി പരിഹരിക്കുന്നതിനായി പ്രവൃത്തിദിവസങ്ങളിൽ ജോലിസമയം വർധിപ്പിക്കാമെന്ന വ്യവസ്ഥയിലാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. സർക്കാരിന് ശുപാർശ ചെയ്‌തെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.

പി.എൽ.ഐ. സ്‌കീമിലെ മാറ്റങ്ങൾ: പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (PLI) സ്‌കീം വിവേചനമാണെന്ന് യൂണിയനുകൾ ആരോപിക്കുന്നു. ഇത് സ്‌കെയിൽ IV-ന് മുകളിലുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് മാത്രം ഗുണകരമാണെന്നാണ് ഇവരുടെ വാദം.

മറ്റ് സേവന വ്യവസ്ഥകൾ: വേതന പരിഷ്‌കരണം, സേവന വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട് പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയെന്ന ആവശ്യവും യൂണിയനുകൾ മുന്നോട്ടുവെച്ചിട്ടുണ്ട്.

സെപ്റ്റംബർ 11

രാജ്യവ്യാപക

പണിമുടക്ക്

സെപ്റ്റംബർ 28 - 30

ത്രിദിന രാജ്യവ്യാപക

പണിമുടക്ക്

ഒക്ടോബർ 26 മുതൽ

അനിശ്ചിതകാല

പണിമുടക്ക്