പ്രേക്ഷകർക്ക് അറിയാവുന്ന ആളാണ് കൊലയാളി എന്നതാണ് 21 ഗ്രാംസിന്റെ പ്രത്യേകത | Anu Mohan | talkies
ആരാണ് കൊലയാളിയെന്ന് കൗതുകം തോന്നുന്ന തരത്തിലുള്ള ട്രീറ്റ്‌മെന്റാണ് '21 ഗ്രാംസ്' എന്ന ചിത്രത്തിൽ തന്നെ ആകർഷിച്ചതെന്ന് നടൻ അനു മോഹൻ. 'സമീപകാലത്ത് കണ്ട പല ത്രില്ലർ ചിത്രങ്ങളിലും ക്ലൈമാക്‌സിന്റെ അവസാനം ഒരു പുതിയ ആളെ അവതരിപ്പിക്കുന്ന രീതിയാണ്. എന്നാൽ, പ്രേക്ഷകർ പരിചയപ്പെടുന്ന കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച്, അതിലൊരാളിലേക്ക് തന്നെ എത്തുന്ന രീതിയാണ് 21 ഗ്രാംസിൽ.
കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്കും ഇയാളാണോ കൊലയാളിയെന്ന ക്യൂരിയോസിറ്റി വ്യത്യസ്ത കഥാപാത്രങ്ങളെ കുറിച്ച് തോന്നും. അതെനിക്ക് രസകരമായി തോന്നി' -മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കവേ അനു മോഹൻ പറഞ്ഞു.
അയ്യപ്പനും കോശിക്കും ശേഷം അനു മോഹൻ പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് 21 ഗ്രാംസ്. അനൂപ് മേനോൻ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം തിയറ്റർ റിലീസിനു ശേഷം ഇപ്പോൾ ഒടിടിയിൽ എത്തിയിട്ടുണ്ട്.
Content Highlights: 21 grams actor anu mohan interview
Published: 15 Jun 2022, 03:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented