മൂന്ന് ഒളിമ്പിക് സ്വര്‍ണം. ഒരു ലോകകപ്പ്. ഒരു ഒളിമ്പിക് റെക്കോഡ്. ഇതൊന്നും ചെറിയ നേട്ടങ്ങളല്ല ഏത് കളിയിലായാലും.  ഇത്രയും നേട്ടങ്ങള്‍ ഇന്ത്യയ്ക്ക് നേടിത്തന്നൊരു താരമുണ്ട്. പാട്രിയറ്റ് പത്രം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇന്ത്യന്‍ കായികതാരമായി തിരഞ്ഞെടുത്ത ഒരാള്‍. പഞ്ചാബ് പോലീസിലെ ഒരു പഴയ കോണ്‍സ്റ്റബിള്‍. പേര് ബല്‍ബീര്‍ സിങ്. മരണാസന്നനാകുംവരെ നമ്മള്‍ ബല്‍ബീറിനെ പാടെ വിസ്മരിച്ചു. അവഗണിച്ചു, മുറിവേല്‍പിച്ചു. ബല്‍ബീറിന് ലഭിച്ച വിലപ്പെട്ട സമ്മാനങ്ങള്‍ നിര്‍ദയം നഷ്ടപ്പെടുത്തി. ആ കടം വീട്ടാതെ തന്നെ ഒടുവില്‍ യാത്രയാക്കുകയും ചെയ്തു. ആവേശവും സങ്കടവും ഒരുപോലെ മത്സരിച്ചു കളിച്ച ബല്‍ബീറിന്റെ സംഭവബഹുലമായ ജീവിതകഥയാണ് സെക്കന്‍ഡ് ഹാഫിന്റെ പതിനാറാം അധ്യായത്തില്‍.

To advertise here,