ആംസ്റ്റൽവീൻ (നെതർലൻഡ്സ്): പുതിയ മത്സരക്രമവുമായി അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ (എഫ്‌ഐഎച്ച്) പുരുഷ, വനിതാ ഹോക്കി ലോകകപ്പ്. ഇത്തവണ ക്വാർട്ടർ ഫൈനൽ ഘട്ടം പൂർണമായും ഒഴിവാക്കി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. 1998-ന് ശേഷം ആദ്യമായി പുരുഷ-വനിതാ ലോകകപ്പുകൾ ഒരേസമയമാണ് നടക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. നെതർലൻഡ്സിലെ ആംസ്റ്റൽവീലിലും ബെൽജിയത്തിലെ വാവ്രെയിലുമായി ഓഗസ്റ്റ് 15 മുതൽ 30 വരെയാണ് ചാമ്പ്യൻഷിപ്പ്.
പുതിയ മത്സരക്രമം അനുസരിച്ച് ടൂർണമെന്റ് പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഒന്നാം ഘട്ടം ഗ്രൂപ്പ് മത്സരങ്ങളാണ്. പുരുഷ-വനിതാ വിഭാഗങ്ങളിലായി 16 ടീമുകളെ വീതം നാല് പൂളുകളായി (എ,ബി,സി,ഡി) തിരിച്ചിരിക്കുന്നു. ഓരോ ടീമും സ്വന്തം പൂളിലെ മറ്റ് ടീമുകളുമായി ഓരോ തവണ മത്സരിക്കും. ഈ മത്സരഫലങ്ങളുടെ അടിസ്ഥാനത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള സ്ഥാനങ്ങൾ തീരുമാനിക്കും. ഇന്ത്യൻ പുരുഷ ടീമും വനിതാ ടീമും പൂൾ ഡി-യിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഒന്നാം ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടീമുകളെ ഇ, എഫ്, ജി, എച്ച് എന്നിങ്ങനെ നാല് പുതിയ പൂളുകളായി തിരിക്കുന്നതാണ് രണ്ടാം ഘട്ടം.
പൂൾ ഇ: പൂൾ എ, ഡി എന്നിവയിലെ ഒന്നും രണ്ടും സ്ഥാനക്കാർ.
പൂൾ എഫ്: പൂൾ ബി, സി എന്നിവയിലെ ഒന്നും രണ്ടും സ്ഥാനക്കാർ.
പൂൾ ജി: പൂൾ എ, ഡി എന്നിവയിലെ മൂന്നും നാലും സ്ഥാനക്കാർ.
പൂൾ എച്ച്: പൂൾ ബി, സി എന്നിവയിലെ മൂന്നും നാലും സ്ഥാനക്കാർ.
ഈ ഘട്ടത്തിൽ ടീമുകൾ മുമ്പ് കളിക്കാത്ത എതിരാളികളുമായി മൂന്ന് മത്സരങ്ങൾ കൂടി കളിക്കും. എന്നാൽ ഒന്നാം ഘട്ടത്തിൽ ഒരേ പൂളിൽ നിന്ന് വന്ന ടീമുകൾ തമ്മിലുള്ള മത്സരഫലം രണ്ടാം ഘട്ടത്തിലും കണക്കിലെടുക്കും.
പൂൾ ഇ, എഫ് എന്നിവയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ നേരിട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടും. പൂൾ ഇ-യിലെ ഒന്നാം സ്ഥാനക്കാരും പൂൾ എഫ്-ലെ രണ്ടാം സ്ഥാനക്കാരും തമ്മിലാണഅ ആദ്യ സെമി. രണ്ടാം സെമിയിൽ പൂൾ എഫ്-ലെ ഒന്നാം സ്ഥാനക്കാരും പൂൾ ഇ-യിലെ രണ്ടാം സ്ഥാനക്കാരും ഏറ്റുമുട്ടും. മറ്റ് ടീമുകൾ അഞ്ച് മുതൽ 16 വരെയുള്ള സ്ഥാനങ്ങൾക്കായി മത്സരിക്കും.
പൂൾ എ, ഡി മത്സരങ്ങൾ ആംസ്റ്റർവീലിലും പൂൾ ബി, സി മത്സരങ്ങൾ വാവ്രെയിലുമാണ്. പുരുഷവിഭാഗത്തിൽ ഇന്ത്യയുടെ ആദ്യകളി 15-ന് വെയിൽസുമായാണ്. ഇന്ത്യ-പാക് പോരാട്ടം 19-നാണ്.
വനിതാ ലോകകപ്പിന്റെ വെങ്കല മെഡൽ പോരാട്ടവും ഫൈനലും ഓഗസ്റ്റ് 29-ന് നെതർലൻഡ്സിൽ നടക്കും. ഓഗസ്റ്റ് 30-ന് ബെൽജിയത്തിൽ പുരുഷ ലോകകപ്പ് ഫൈനലും മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരവും നടക്കും. പുതിയ നിയമങ്ങൾ ഓരോ മത്സരത്തെയും നിർണായകമാക്കുമെന്നും സെമി ഫൈനലിലേക്കുള്ള വഴി കൂടുതൽ കടുപ്പമേറിയതാക്കുമെന്നും വിലയിരുത്തപ്പെടുന്നു.
Content Highlights: Quarterfinal stage completely eliminated for the 2026 FIH Hockey World Cup., Men's and women's World Cups taking place simultaneously for the first time since 1998., Tournament scheduled from August 15 to 30 in Amstelveen, Netherlands, and Wavre, Belgium., Teams divided into four pools (A, B, C, D) in the first phase, followed by a second phase with new pools (E, F, G, H)., Indian men's and women's teams placed in Pool D, with the men's opening match against Wales on August 15 and India-Pakistan clash on August 19.
Published: 12 Aug 2026, 11:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented