ഈ രണ്ട് കക്ഷിസമ്പ്രദായമാണ് വര്‍ഷങ്ങളായി അമേരിക്കന്‍ രാഷ്ട്രീയം
ഡെമോക്രാറ്റുകള്‍ അല്ലെങ്കില്‍ റിപ്പബ്ലിക്കന്‍സ്. ഈ രണ്ടു കക്ഷി സമ്പ്രദായമാണ് വര്‍ഷങ്ങളായി അമേരിക്കന്‍ രാഷ്ട്രീയം. 1854 ലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാപിതമായത്. പാര്‍ട്ടിയുടെ ചിഹ്നം ആന. നിറം ചുവപ്പ്. തികഞ്ഞ യാഥാസ്ഥിതികരും ദേശീയവാദികളുമാണ് റിപ്പബ്ലിക്കന്‍സ്. 1792 ലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപിതമായത്. ചിഹ്നം കഴുത. നീല നിറം. പൊതുവേ പുരോഗമനപരമായ നിലപാടുകളും എല്ലാ വംശജരേയും ഉള്‍ക്കൊള്ളുന്ന സമീപനവും കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനുള്ള നടപടികളെ ഒക്കെ പിന്തുണക്കുന്നവരുമാണ് ഡെമോക്രാറ്റുകള്‍. യു.എസ്സിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഇതില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പക്ഷത്തായിരിക്കും.
അമേരിക്കന്‍ ഐക്യനാടുകള്‍ അഥവ യുണൈറ്റഡ് സ്‌റ്റേറ്റ്സ് ഓഫ് അമേരിക്കയില്‍ ആകെ 50 സ്റ്റേറ്റുകളാണുള്ളത്. അതില്‍ 43 സംസ്ഥാനങ്ങളും പരമ്പരാഗതമായി ഇതില്‍ ഏതെങ്കിലും ഒരുപാര്‍ട്ടിക്കൊപ്പമാണ് നിലയുറപ്പിച്ച് പോരുന്നത്. ബാക്കി ഏഴ് സംസ്ഥാനങ്ങള്‍. പൊതുവെ സ്വിങ് സ്‌റ്റേറ്റുകള്‍ എന്നറിയപ്പെടുന്ന ഈ സംസ്ഥാനങ്ങള്‍ രണ്ട് കൂട്ടരേയും മാറിമാറി തുണച്ചിട്ടുണ്ട്. ഫലത്തില്‍ യഥാര്‍ഥ ഇലക്ഷന്‍ നടക്കുന്നത് ഈ ഏഴ് സംസ്ഥാനങ്ങളിലാണെന്ന് പറഞ്ഞാലും തെറ്റില്ല. ഈ സംസ്ഥാനങ്ങളില്‍ കൂടുതലും പിടിക്കുന്ന പാര്‍ട്ടി ജയിക്കുമെന്ന് ഉറപ്പാണ്. അതാണ് ചരിത്രം പറയുന്നത്.
Content Highlights: US Presidential Election, Inside Out
Published: 02 Nov 2024, 05:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented