നാല് ശ്രമങ്ങൾ മാത്രം. ആ നാലാം ചാട്ടത്തിൽ കാലിടറി വീണ് ശ്രീശങ്കർ വേദന കൊണ്ട് പിടയുമ്പോൾ നെഞ്ചുലഞ്ഞതാണ്. ശേഷിക്കുന്ന രണ്ട് ചാട്ടങ്ങൾക്ക് താനില്ലെന്ന് പറഞ്ഞ് ശ്രീശങ്കർ പിൻമാറിയതോടെ രാജ്യമൊന്നാകെ ആശങ്കപ്പെട്ടതാണ്. മെഡലില്ലാതെ മടങ്ങേണ്ടിവരുമോയെന്ന ചോദ്യം. എന്നാൽ നഗോയയിലെ ലോങ് ജംപ് പിറ്റിൽ നിന്ന് വെള്ളിത്തിളക്കത്തോടെ മടങ്ങാൻ രണ്ടാം ചാട്ടത്തിലെ 8.07 മീറ്റർ ദൂരം തന്നെ മതിയായിരുന്നു ഇന്ത്യയുടെ വിസ്മയ ശ്രീക്ക്. വീണ്ടുമൊരു ഏഷ്യൻ ഗെയിംസ് വെള്ളി. ശ്രീശങ്കർ വിമാനം കയറുംമുൻപേ മെഡലിനായി ഒരിടം വീട്ടിൽ ഒരുക്കിവെച്ചിരുന്നു. അത് വെറുതെയായില്ല. ഒരു പക്ഷേ പരിക്കേറ്റിരുന്നില്ലെങ്കിൽ വീട്ടിലേക്ക് സ്വർണവുമായി ശ്രീശങ്കർ തിരിച്ചെത്തിയേനെ.

To advertise here,