മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യകൊണ്ടും വലുപ്പം കൊണ്ടും ചെറിയ സംസ്ഥാനമാണ് മിസോറാം. 40 നിയമസഭാസീറ്റുകള്‍. ഭരണത്തിലുള്ള മിസോ നാഷണല്‍ ഫ്രണ്ട്, സോറം പീപ്പിള്‍സ് മൂവ്‌മെന്റ്, പിന്നെ കോണ്‍ഗ്രസും ബി.ജെ.പി.യും. പ്രധാനമായും നാല് പാര്‍ട്ടികള്‍. സ്വതന്ത്രരടക്കം 174 സ്ഥാനാര്‍ഥികളില്‍ 15വനിതകള്‍. ആകെയുള്ള 8.52 ലക്ഷം വോട്ടര്‍മാരില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത് 80.66 ശതമാനം പേര്‍.
മണിപ്പൂരില്‍ ബീരേന്‍ സിങ് സര്‍ക്കാരിന്റെ വീഴ്ചയും കുക്കി-മെയ്തി സംഘര്‍ഷം വംശഹത്യയായി രൂപാന്തരം പ്രാപിച്ചതുമെല്ലാം മിസോറമിലും സജീവ ചര്‍ച്ചയാണ്. മിസോറമിലെ ജനസംഖ്യയില്‍ 87 ശതമാനത്തിലധികം ക്രൈസ്തവരാണ്. സംസ്ഥാനത്തെ എട്ടു ജില്ലകളിലും ക്രൈസ്തവര്‍ തന്നെ ഭൂരിപക്ഷം. അതുകൊണ്ട് വോട്ടെണ്ണുമ്പോള്‍ മണിപ്പൂരും ഇക്കുറി നിര്‍ണായകമാകും.
Content Highlights: Mizoram Assembly Election 2023
Published: 01 Dec 2023, 02:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented