സിന്ധ്യയെ പിണക്കിയ കോണ്‍ഗ്രസ്, പാളിയ രാഷ്ട്രീയ സഖ്യം. ശിവരാജ് സിങ് ചൗഹാന്റെ തട്ടകം. മധ്യപ്രദേശ് എന്ന ഹിന്ദുത്വ രാഷ്ട്രീയ പരീക്ഷണ ശാല പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. മധ്യപ്രദേശില്‍, നീണ്ട 15 വര്‍ഷത്തെ പരിശ്രമങ്ങള്‍ക്ക് ശേഷമായിരുന്നു 2018-ല്‍ ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. മുതിര്‍ന്ന നേതാവ് ദിഗ് വിജയ്‌സിങ്ങിനൊപ്പം കമല്‍നാഥും യുവരക്തം ജ്യോതിരാദിത്യ സിന്ധ്യയും തോളോട് തോള്‍ചേര്‍ന്ന് നിന്ന് കോണ്‍ഗ്രസിന് സമ്മാനിച്ച  വിജയം. സംസ്ഥാനങ്ങളിലെല്ലാം കാവി പടരുന്ന കാലത്ത് കോണ്‍ഗ്രസ് നേടിയ നിര്‍ണായക വിജയം.

To advertise here,

എന്നാൽ രണ്ട് വര്‍ഷം തികയ്ക്കാതെ കോണ്‍ഗ്രസ് വീണു. അട്ടിമറി നാടകത്തിലൂടെ ബി.ജെ.പി വീഴ്ത്തിയെന്ന് പറയുന്നതാവും ശരി. സമീപകാലത്ത് രാജ്യം കണ്ട രാഷ്ട്രീയ നാടക സീരീസുകളുടെ ഉദ്വേഗജനകമായ ഒരു സീസണ്‍. ശേഷം വീണ്ടുമൊരു തെരഞ്ഞെടുപ്പിനായി മധ്യപ്രദേശില്‍ ഇന്ന് പോളിങ് ബൂത്തിലെത്തുമ്പോള്‍ അധികാരത്തില്‍ ബിജെപിയാണ്. കോണ്‍ഗ്രസ് പ്രതിപക്ഷത്തും. ഹിന്ദുത്വരാഷ്ട്രീയമാണ് ആയുധം.