ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾക്കായി ഇന്ത്യയുടെ ആകാശം എന്ന്‌ തുറക്കപ്പെടുമെന്ന ചോദ്യത്തിന് ഏതാണ്ട് ഉത്തരമായി. സ്റ്റാർലിങ്കിന് ഇൻ സ്പെയ്‌സിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. ഭാരതി എയർടെൽ യൂടെൽ സാറ്റ് വൺവെബും റിലയൻസ് ജിയോയും ഇതേ കടമ്പകൾതാണ്ടി നേരത്തേ അനുമതി നേടിയിട്ടുണ്ടെങ്കിലും നിലവിൽ നൂറുരാജ്യങ്ങളിൽ സേവനംനൽകുന്ന ആഗോള മാർക്കറ്റിലെ വമ്പനായ സ്റ്റാർലിങ്കിന്റെ വരവ് വർഷങ്ങളായി ഇന്ത്യയിൽ വലിയ ചർച്ചയാണ്. അതിനുകാരണം സാങ്കേതികരംഗത്തെ കിറുക്കൻ സംരംഭകനും പിന്നീട് കുറച്ചുകാലം അമേരിക്കൻ പ്രസിഡന്റിന്റെ വലംകൈയുമായ ഇലോൺ മസ്കിന്റെ സംരംഭമായതുകൊണ്ടുതന്നെയാണ്. - സ്ക്രിപ്റ്റ് - ബി.എസ് ബിമിനിത്. അവതരണം - ഭാഗ്യശ്രീ പി . എഡിറ്റ് സനൂപ് കിണാശ്ശേരി. ക്യാമറ അരുൺ നിലമ്പൂർ.

To advertise here,