സ്റ്റാര്‍ലിങ്കിനെ നിര്‍ണ്ണായകമായ സൈനിക ആസ്തിയായി വിശേഷിപ്പിച്ച ക്രൂഗ്മാന്‍ അതിന്റെ ഉപയോഗത്തെക്കുറിച്ചുള്ള തീരുമാനങ്ങള്‍ വിദേശനയത്തിന്റെയും ദേശീയ സുരക്ഷയുടെയും വിഷയമായി പരിഗണിക്കണമെന്നും വാദിച്ചു.

ലോകത്തെ ഏറ്റവും വലിയ സമ്പന്നനും സ്‌പെയ്‌സ് എക്‌സ്, ടെസ്‌ല തുടങ്ങിയവയുടെ ഉടമയുമായ ഇലോൺ മസ്‌കിനെതിരെ രൂക്ഷ വിമർശനവുമായി നോബൽ ജേതാവായ സാമ്പത്തിക വിദഗ്ധൻ പോൾ ക്രൂഗ്മാൻ രംഗത്ത്. ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന്റെ നിയന്ത്രണം മസ്‌കിൽനിന്ന് എടുത്തുമാറ്റണമെന്ന് അദ്ദേഹം ലേഖനത്തിൽ ആവശ്യപ്പെട്ടു. ഒരു രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തീരുമാനം എടുക്കാൻ ഒരു സ്വകാര്യ വ്യക്തിക്ക് അധികാരമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മസ്‌കിൽ നിന്ന് സ്റ്റാർലിങ്കിന്റെ നിയന്ത്രണം എടുത്തുമാറ്റേണ്ട സമയമായെന്ന തലക്കെട്ടിലുള്ളതാണ് ക്രൂഗ്മാന്റെ ലേഖനം. സ്റ്റാർലിങ്കിനെ നിർണ്ണായകമായ സൈനിക ആസ്തിയായി വിശേഷിപ്പിച്ച ക്രൂഗ്മാൻ അതിന്റെ ഉപയോഗത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദേശനയത്തിന്റെയും ദേശീയ സുരക്ഷയുടെയും വിഷയമായി പരിഗണിക്കണമെന്നും വാദിച്ചു.
യുദ്ധത്തിനിടയിൽ
തടസപ്പെട്ട സ്റ്റാർലിങ്ക് സേവനം
റഷ്യയുമായുള്ള യുദ്ധത്തിനിടയിൽ യുക്രെയ്നിലെ സ്റ്റാർലിങ്ക് തടസ്സപ്പെട്ടതിൽ മസ്‌കിന്റെ പങ്ക് സംബന്ധിച്ച വാൾ സ്ട്രീറ്റ് ജേണൽ (WSJ) വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നൊബേൽ ജേതാവിന്റെ വിമർശനം. യുക്രെയ്നിലെ സ്റ്റാർലിങ്ക് സേവനങ്ങൾ നിയന്ത്രിച്ചതായി മസ്‌ക് പിന്നീട് സമ്മതിച്ചിരുന്നു
സ്റ്റാർലിങ്കിന്റെ സേവന വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് യുക്രെയ്ൻ സൈന്യം ആളുകളെ കൊല്ലുന്നതിനുള്ള ഡ്രോൺ ആക്രമണങ്ങൾക്ക് ഉപഗ്രഹ ഇന്റർനെറ്റ് ഉപയോഗിച്ചതിനാലാണ് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാൽ പ്രതിരോധ ആവശ്യങ്ങൾക്കായാണ് സ്റ്റാർലിങ്ക് ഉപയോഗിക്കുന്നതെന്ന് യുക്രെയ്ൻ സൈന്യം പറയുന്നു. ഈ സാഹചര്യത്തിലാണ് ക്രൂഗ്മാന്റെ കടുത്ത വിമർശനം.
യുദ്ധത്തെ സ്വാധീനിക്കുന്ന മസ്‌ക്
ഉക്രെയ്ന് എപ്പോൾ, എങ്ങനെ സ്റ്റാർലിങ്ക് ആക്സസ് ചെയ്യാം എന്ന് തീരുമാനിക്കാൻ മസ്‌കിനെ അനുവദിക്കുന്നത് യുദ്ധത്തിൽ അദ്ദേഹത്തിന് നേരിട്ടുള്ള സ്വാധീനം നൽകുന്നതാണെന്ന് ക്രൂഗ്മാൻ വിശ്വസിക്കുന്നു. കമ്പനി ഉടമകളല്ല സർക്കാരാണ് ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടത്. ഒരു സ്വകാര്യ വ്യക്തിക്കും ഒരു രാജ്യത്തിന്റെ ദേശീയ സുരക്ഷാ നയം രൂപവത്കരിക്കാൻ അവകാശമില്ലെന്നും അദ്ദേഹം പറയുന്നു.
Content Highlights: Nobel economist Paul Krugman argued that Starlink should be taken away from Elon Musk., Krugman stated that private individuals should not hold power over national security and foreign policy decisions., The critique follows WSJ reports on Starlink disruptions in Ukraine amid the conflict with Russia., Musk admitted to restricting services over alleged violations, while Ukraine claimed it impacted defensive operations., Krugman compared Starlink's control to private defense contractors like Lockheed Martin affecting state military operations.
Published: 31 Oct 2026, 03:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented