രാഹുൽ ദ്രാവിഡും ചേതേശ്വർ പൂജാരയും വർഷങ്ങളോളം ഇന്ത്യയുടെ നെടുംതൂണായി നിന്ന മൂന്നാം നമ്പർ പൊസിഷൻ. പക്ഷേ പൂജാരയ്ക്ക് ശേഷം ആ സ്ഥാനത്തൊരു വിശ്വസ്തനെ കണ്ടെത്താനാകാതെ നട്ടംതിരിയുകയായിരുന്നു ഇന്ത്യ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പലരും വന്നുപോയെങ്കിലും ആർക്കും സ്ഥിരത കണ്ടെത്താനായില്ല. ഒടുവിൽ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ 600-ാം മത്സരത്തിൽ, ആ സ്ഥാനത്തേക്ക് മറ്റാരെയും തേടേണ്ടതില്ലെന്ന പ്രഖ്യാപനമായിരുന്നു ഗാലെയിലെ അയാളുടെ ബാറ്റിങ്. ആദ്യ ഇന്നിങ്സിൽ ക്ഷമയോടെ ക്രീസിൽ നിലയുറപ്പിച്ച് 167 റൺസ്. രണ്ടാം ഇന്നിങ്സിൽ നിർണായകമായ 44 റൺസ്. മൂന്നാം നമ്പർ ബാറ്ററിൽനിന്ന് ഇന്ത്യൻ ടീമും ആരാധകരും എന്തിനായിരുന്നോ കാത്തിരുന്നത്, അതു നൽകാൻ ദേവ്ദത്ത് പടിക്കലിനായി. ദ്രാവിഡിനും പൂജാരയ്ക്കും ശേഷം ഇന്ത്യയെ നിരന്തരം അലട്ടിയ ആ മൂന്നാം നമ്പർ തലവേദനയ്ക്ക് ഒടുവിൽ പരിഹാരമാകുകയാണോ?

To advertise here,