മടിയന്മാരും, എപ്പോഴും ഓൺലൈനിൽ സമയം ചെലവഴിക്കുന്നവരും, തൊഴിലില്ലാത്തവരുമായ യുവാക്കൾക്ക് വേണ്ടിയുള്ള പാർട്ടി. ഈ വിശേഷണത്തോടെയാണ് കോക്രോച്ച് ജനതാ പാർട്ടി പ്രചാരണം നേടുന്നത്. സ്പൂഫാണോ എന്ന് ചോദിക്കാൻ വരട്ടെ. ഗൗരവമേറിയ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ പരിഹാസത്തിലൂടെയും ആക്ഷേപഹാസ്യത്തിലൂടെയും സോഷ്യൽ മീഡിയയിൽ തുടങ്ങിയ മുന്നേറ്റം. വെറുമൊരു തമാശയായി ഇട്ട പോസ്റ്റ് അങ്ങ് കത്തിപടർന്നു. സത്യത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു പരാമർശത്തിൽ പ്രതിഷേധിച്ച് രൂപീകൃതമായ ഒരു ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നേറ്റമാണ് കോക്രോച്ച് ജനതാ പാർട്ടി. വ്യവസ്ഥിതി തങ്ങളെ അവഗണിക്കുന്നു എന്ന് വിശ്വസിക്കുന്ന 'ജെൻ സി' വിഭാഗത്തിന്റെ ശബ്ദമെന്നും പറയാം. 'കോക്രോച്ച്' എന്നത് അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമായാണ് സോഷ്യൽ മീഡിയയിൽ ഇവർ അവതരിപ്പിക്കുന്നത്.

To advertise here,